
കോഴിക്കോട് : എക്സൈസ് വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പിക്കപ്പ് ഡ്രൈവറെ എക്സൈസ് ഉദ്യോഗസ്ഥർ മർദ്ദിച്ചതായി പരാതി. താമരശ്ശേരിയിലെ പിക്കപ്പ് ഡ്രൈവറായ തച്ചംപൊയിൽ സ്വദേശി അബൂബക്കറിനാണ് മർദ്ദനമേറ്റത്. എതിരെ വന്ന എക്സൈസ് വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് വാഹനത്തെ പിന്തുടർന്ന് വന്ന് ആറോളം വരുന്ന എക്സൈസ് ഉദ്യോഗസ്ഥർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അബൂബക്കർ ആരോപിച്ചു.
മലോറത്ത് നിന്ന് പുല്ലാഞ്ഞിമേട് വരെ പിന്തുടർന്ന് പിക്കപ്പ് പിടികൂടിയായിരുന്നു മർദ്ദനം .പിക്കപ്പിന്റെ താക്കോൽ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പരുക്കേറ്റ അബൂബക്കർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എക്സൈസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് കാണിച്ച് അബൂബക്കറിനെതിരെ എക്സൈസ് ഉദ്യോഗസ്ഥർ താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു.
Read More : കാറില്‍ 132 കിലോ കഞ്ചാവ്, ഒളിപ്പിച്ചത് 6 കെട്ടുകളാക്കി; വഴിക്കടവില്‍ അഞ്ചംഗ സംഘത്തെ എക്സൈസ് പൊക്കി
അതേസമയം കഴിഞ്ഞ ദിവസം കായംകുളത്ത് വാറ്റ് കേന്ദ്രത്തിൽ എക്സൈസ് സംഘത്തിന്‍റെ അതിസാഹസികമിന്നൽ മിന്നല്‍ റെയ്ഡിൽ പിടി കൂടിയത് 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ സ്ഥലത്ത് എക്സൈസ് ഉദ്യോഗസ്ഥർ അതി സാഹസികമായാണ് എത്തിയത്. പ്രതികളെ പിടികൂടാനായില്ല. പത്തിയൂർ ഉള്ളിട്ടപുഞ്ച ഭാഗത്തെ വാറ്റ് കേന്ദ്രത്തിലായിരുന്നു കായംകുളം എക്സൈസ് സംഘത്തിന്‍റെ മിന്നല്‍ റെയ്ഡ്.
ഹസ്യ വിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിലാണ് സംഘം ഇവിടെ എത്തിയത്. പത്തിയൂർ എം എസ് കശുവണ്ടി ഫാക്ടറിക്ക് സമീപമായിരുന്നു വാറ്റ് കേന്ദ്രം. 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും ഇവിടെനിന്ന് കണ്ടെടുത്തു. 16 കന്നാസുകളിലായിട്ടായിരുന്നു കോട സൂക്ഷിച്ചിരുന്നത്.. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പുഞ്ചയിൽ എക്സൈസ് ഉദ്യോഗസ്ഥർ സാഹസികമായി ഇറങ്ങിയാണ് ചാരായവും കോടയും കണ്ടെടുത്തത്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam