തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

Published : Jan 03, 2020, 07:28 PM ISTUpdated : Jan 03, 2020, 11:49 PM IST
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഡോക്ടറെ കാണാനില്ലെന്ന പരാതിയിൽ ഉച്ച മുതൽ അന്വേഷണം നടന്നു വരുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. മിനി മോളെയാണ് മെഡിക്കൽ കോളജിലെ ലാബിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മിനിമോളെ കാണാനില്ലെന്ന ഭർത്താവിന്‍റെ പരാതിയിൽ ശ്രീകാര്യം പൊലീസ് ഉച്ച മുതൽ അന്വേഷണം നടത്തിവരുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുത്തിവയ്ക്കാൻ ഉപയോഗിച്ച സിറിച്ചും മരുന്നും കാറിനുള്ളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്റ്റീൽ മോതിരം കൈവിരലുകളിൽ കുടുങ്ങി, വേദനയാൽ പുളഞ്ഞ കുരുന്നിന് ആശ്വാസമായി ഫയർഫോഴ്സ്
സഹികെട്ട് കാപ്പ ചുമത്തിയിട്ടും രക്ഷയില്ല, 50 പഴയ ബാറ്ററി മിസായി, സിസിടിവി നോക്കിയപ്പോൾ 'ബാറ്ററി' അനീഷ്, പിടിയില്‍