
കൊച്ചി: ഡോക്ടർമാരുടെ കുറിപ്പടിയിൽ ജനറിക് മരുന്നുകൾ വായിക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. മെഡിക്കൽ രേഖകൾ യഥാസമയം രോഗികൾക്ക് ലഭ്യമാക്കണമെന്നും കോടതിയുടെ ഉത്തരവ്. ആരോഗ്യ രംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്താൻ ഇവ ആവശ്യമാണ്. രോഗിയുടെ സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് തൽസമയം തന്നെ ഡിജിറ്റലായി മെഡിക്കൽ രേഖകൾ രോഗികൾക്കോ ബന്ധുക്കൾക്കോ നൽകണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam