മുണ്ടൂർ - തൂതപാതയിൽ തിരുവഴിയോട് ഏഴുമണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നവഴിയാണ് അപകടമുണ്ടായത്. സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു. നിലത്ത് വീണ സുരേഷിന്റെ ശരീരത്തിലൂടെ വാഹനത്തിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു.
പാലക്കാട്: പാലക്കാട്സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം തിരുവാഴിയോട് പരാവൂർ അഞ്ചിലത്ത് സുരേഷാണ് (40)മരിച്ചത്. മുണ്ടൂർ - തൂതപാതയിൽ തിരുവഴിയോട് ഏഴുമണിയോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്നവഴിയാണ് അപകടമുണ്ടായത്. സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി തട്ടുകയായിരുന്നു. നിലത്ത് വീണ സുരേഷിന്റെ ശരീരത്തിലൂടെ വാഹനത്തിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. സുരേഷ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.



