ആരുടെയൊക്കെയോ താൽപ്പര്യമാണ് ലക്ഷ്യം, 23 ഇനം നായ്ക്കളുടെ ഇറക്കുമതി നിരോധിച്ചതിൽ എതിപ്പുമായി നായപ്രേമികൾ

Published : Mar 14, 2024, 11:17 PM ISTUpdated : Mar 14, 2024, 11:51 PM IST
ആരുടെയൊക്കെയോ താൽപ്പര്യമാണ് ലക്ഷ്യം, 23 ഇനം നായ്ക്കളുടെ ഇറക്കുമതി നിരോധിച്ചതിൽ എതിപ്പുമായി നായപ്രേമികൾ

Synopsis

റോട്ട് വീലറും പിറ്റ് ബുള്ളിനുമെല്ലാം നല്ല രീതിയില്‍ പരിശീലനം നല്‍കി വളര്‍ത്തിയാല്‍ ഒരു കുഴപ്പവമുണ്ടാകില്ലെന്നും കൂടുതല്‍ സുരക്ഷിതമാണെന്നും നായപ്രേമിയായ ഡോക്ടര്‍ ഡയാന പറയുന്നു.

കൊച്ചി: രാജ്യത്ത് ആക്രമണക്കാരികളായ 23 ഇനം നായകളുടെ ഇറക്കുമതി നിരോധിച്ചുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നായ പ്രേമികൾ രംഗത്ത്. കഴിഞ്ഞ ദിവസമാണ് കേരളത്തിൽ വലിയ പ്രചാരമുള്ള വളർത്തുനായ്ക്കളടക്കം  23 ഇനം നായകളുടെ ഇറക്കുമതിയും പ്രജനനവും വിൽപ്പനയും നിരോധിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശം. എന്നാൽ നിരോധനം ദുരൂഹവും അനാവശ്യവുമാണെന്നാണ് ഒരു വിഭാഗം നായപ്രേമികള്‍ പറയുന്നത്.

റോട്ട്‌വീലര്‍, പിറ്റ്ബുള്‍, ടെറിയര്‍, വുള്‍ഫ് ഡോഗ്സ്, അടക്കമുള്ള 23 നായകളുടെ ഇറക്കുമതിയും പ്രജനനവും വിൽപ്പനയുമാണ് നിരോധിച്ചത്.  ഇത്തരം നായകളുടെ ആക്രമണത്തില്‍ നിരവധി പേര്‍ മരണപ്പെട്ട സാഹചര്യത്തിൽ, നായ്ക്കൾ മനുഷ്യജീവന് അപകടകരമാണെന്ന വിലയിരുത്തലിലാണ് നിരോധനം നടപ്പാക്കുന്നത്. വിദഗ്ധരുടെയും മൃഗസംരക്ഷണ സമിതികളുടെയും അഭിപ്രായങ്ങൾ ശേഖരിച്ച് റിപ്പോർട്ട് സമര്‍പ്പിച്ചതിന് ശേഷമാണ് ഈ തീരുമാനം. എന്നാൽ കൃത്യമായ ഒരു പഠനവും നടത്തിയിട്ടില്ലെന്നും ആരുടെയൊക്കയോ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് നിരോധനമെന്നും നായ പ്രേമികൾ ആരോപിക്കുന്നു.

വീട്ടില്‍ റോട് വീലേഴ്സിനെ വളര്‍ത്തുന്നുണ്ട് കൊച്ചിക്കാരനായ ജിബി. രണ്ട് നായ്ക്കളുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാങ്ങിയതാണ്. കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തിൽ കടുത്ത നിരാശയിലാണ് ജിബിയടക്കമുള്ളവര്‍. റോട്ട് വീലറും പിറ്റ് ബുള്ളിനുമെല്ലാം നല്ല രീതിയില്‍ പരിശീലനം നല്‍കി വളര്‍ത്തിയാല്‍ ഒരു കുഴപ്പവമുണ്ടാകില്ലെന്നും കൂടുതല്‍ സുരക്ഷിതമാണെന്നും നായപ്രേമിയായ ഡോക്ടര്‍ ഡയാന പറയുന്നു. നായ്ക്കളുടെ ആക്രമണങ്ങൾ സംബന്ധിച്ച് കൃത്യമായ ഒരു പഠനവും നടത്തിയിട്ടില്ലെന്നും ആരുടെയൊക്കയോ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് നിരോധനമെന്നും  നായ പരിശീലകനായ മിലന്‍ ചാക്കോയും കുറ്റപ്പെടുത്തി.

എന്തായാലും നിരോധനത്തെ നിയമപരമായി തന്നെ നേരിടാനാണ് നിരോധിച്ച നായകളെ വളര്‍ത്തുന്നവരുടെ തീരുമാനം. എന്നാല്‍ വിദേശത്തുനിന്ന് എത്തിക്കുന്ന അക്രമകാരികളായ നായ്ക്കളെ ഇന്ത്യയില്‍ വേണ്ടെന്നും, നിരോധനം നല്ല തീരുമാനമാണെന്നും വ്യക്തമാക്കുകയാണ് ചില നായപ്രേമികളുടെ അഭിപ്രായം.  

Read More : കൊടുവള്ളി പാലത്തിന് സമീപം ഒരു അതിഥി തൊഴിലാളി, ആളത്ര കൂളല്ല, രഹസ്യ ഇടപാടും; കിട്ടിയത് 3 കിലോ കഞ്ചാവ് !

PREV
click me!

Recommended Stories

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ
വാങ്ങിയിട്ട് ഒരു വർഷം മാത്രം, പ്രവർത്തിക്കുന്നതിനിടെ വാഷിംഗ് മെഷീനിൽ പുക, അഗ്നിബാധ