ശരിക്കും പുലി വന്നാലോ? പുലർച്ചെ 3.25ന് അകത്ത്, 2 മണിക്കൂർ കഴിഞ്ഞ് കൂളായി പുറത്തേക്ക്, തെരുവുനായ പെട്ടത് ട്രാപ് കേജിൽ

Published : Jun 17, 2025, 04:55 PM IST
Trap cage

Synopsis

സുല്‍ത്താന്‍ബത്തേരിയില്‍ പുലിയെ കുടുക്കാന്‍ വച്ച കൂട്ടില്‍ തെരുവുനായ കുടുങ്ങി. മഴയില്‍ കൂടിന്റെ അടിഭാഗം തകര്‍ന്നതിനാല്‍ നായക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞു. 

സുല്‍ത്താന്‍ബത്തേരി: നഗരപ്രാന്തത്തില്‍ ഇറങ്ങിയ പുലിയെ കുടുക്കാനായി ആഴ്ച്ചകള്‍ക്ക് മുമ്പ് വെച്ച കൂട്ടില്‍ പുലിക്ക് പകരം കുടുങ്ങിയത് തെരുവുനായ. ഇരുമ്പഴികളുള്ള കൂടാണെങ്കിലും അടിഭാഗം പ്ലൈവുഡായിരുന്നു. ഇത് മഴയില്‍ കുതിര്‍ന്ന് തകര്‍ന്നതോടെ നിസാരമായി നായക്ക് പുറത്തിറങ്ങാനുമായി.

ബത്തേരി കോട്ടക്കുന്നിലെ പോൾ മാത്യൂസിന്റെ വീട്ടില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട് (ട്രാപ് കേജ്) ആണ് അടിഭാഗം ഉറപ്പില്ലാത്തതിനാല്‍ നായ രക്ഷപ്പെട്ടത്. ഈ ഉറപ്പില്ലാത്ത കൂട്ടില്‍ നായക്ക് പകരം പുലിയെങ്ങാനും കുടുങ്ങിയിരുന്നെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നാണ് പോള്‍ മാത്യൂസും വീട്ടുകാരും ചോദിക്കുന്നത്.

കുടുങ്ങിയ നായ താനെ രക്ഷപ്പെട്ടതോടെ വന്യമൃഗങ്ങള്‍ക്കായി സ്ഥാപിക്കുന്ന കൂടുകളുടെ സുരക്ഷിതത്വം ആശങ്കയാവുകയാണ്. ഇന്ന് പുലര്‍ച്ചെ 3.25 നാണ് കോട്ടക്കുന്നില്‍ സ്ഥാപിച്ച കൂട്ടില്‍ നായകുടുങ്ങിയത്. പിന്നീട് രണ്ടുമണിക്കൂറിന് ശേഷം അഞ്ചേമുക്കാലോടെ നായ കൂടിന് പുറത്തേക്ക് വരികയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യവും പുറത്തു വന്നിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നേതാവിന് എന്ത് പണിമുടക്ക്? പണിമുടക്കിലും മുടക്കമില്ലാതെ സിപിഎം നേതാവിൻ്റെ സ്ഥാപനം
അപകടത്തിൽപ്പെട്ടയാൾക്ക് സിപിആർ കൊടുത്തയാൾക്ക് മർദനം,സിപിആർ ലഭിച്ചയാൾ അടക്കം മൂന്ന് പേർ പിടിയിൽ