ഗാർഹിക ​ഗ്യാസ് സിലിണ്ടർ ചായക്കടയിൽ ഉപയോ​ഗിച്ചു, പിടിച്ചെടുത്ത് അധികൃതർ

Published : Oct 20, 2022, 06:24 PM ISTUpdated : Oct 20, 2022, 06:28 PM IST
ഗാർഹിക ​ഗ്യാസ് സിലിണ്ടർ ചായക്കടയിൽ ഉപയോ​ഗിച്ചു, പിടിച്ചെടുത്ത് അധികൃതർ

Synopsis

പരിശോധനയിൽ രണ്ടു ഗാർഹിക പാചക വാതക സിലിണ്ടറുകൾ ഉപയോഗിച്ച് വാണിജ്യാവശ്യത്തിനായി പാചകം നടത്തുന്നതായി കണ്ടെത്തി.

ആലപ്പുഴ: സർക്കാർ സബ്സിഡിയുള്ള ഗാർഹിക പാചക വാതക സിലിണ്ടറുകൾ അനധികൃതമായി വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ജില്ല സപ്ലൈ ഓഫീസർ ടി. ഗാനദേവിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ആലപ്പുഴ ചാത്തനാട് ആശ്രമം റോഡിൽ ചാത്തനാട് പള്ളിക്കു വടക്കുവശം റോഡിന് കിഴക്ക് ഭാഗത്തായി താണുപറമ്പിൽ നവാസ് എന്ന‌യാളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഫ്രഷ് ചിപ്സ് സെന്റർ എന്ന ചായക്കടയിൽ നടത്തിയ പരിശോധനയിൽ രണ്ടു ഗാർഹിക പാചക വാതക സിലിണ്ടറുകൾ ഉപയോഗിച്ച് വാണിജ്യാവശ്യത്തിനായി പാചകം നടത്തുന്നതായി കണ്ടെത്തി.

പിടിച്ചെടുത്ത ഗ്യാസ് സിലിണ്ടറുകൾ ഏജൻസിയിൽ ഏൽപ്പിച്ചു. പരിശോധനയിൽ അമ്പലപ്പുഴ താലൂക് സപ്ലൈ ഓഫിസിലെ റേഷനിങ് ഇൻസ്പെക്ടർ മാരായ വി. ബിജി, ഷാഹിന അബ്ദുല്ല എന്നിവർ പങ്കെടുത്തു.

ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറി, പിന്നാലെ വസ്ത്രം അഴിച്ച് യുവതിയുടെ ഭീഷണി; നടുറോഡില്‍ 'നാടകീയ രംഗങ്ങള്‍'

PREV
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്