കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തിലെ ദുരൂഹത നീങ്ങുമോ? നിര്‍ണായക നീക്കവുമായി പൊലീസ്, പ്രതി കുറ്റം സമ്മതിച്ചു

Published : Mar 09, 2024, 05:17 PM ISTUpdated : Mar 09, 2024, 05:45 PM IST
കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തിലെ ദുരൂഹത നീങ്ങുമോ? നിര്‍ണായക നീക്കവുമായി പൊലീസ്, പ്രതി കുറ്റം സമ്മതിച്ചു

Synopsis

കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷം പ്രതിയുടെ അറസ്റ്റും ഉടൻ രേഖപ്പെടുത്തും.

ഇടുക്കി: കട്ടപ്പനയിൽ നവ ജാത ശിശുവടക്കം രണ്ടു പേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന കേസിലെ പ്രതി നിതീഷ് തന്നെയാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ചോദ്യം ചെയ്യലില്‍ നവ ജാത ശിശുവടക്കം രണ്ടു പേരെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്ന് പ്രതി നിതീഷ് കുറ്റ സമ്മതം നടത്തി. ഇതേത്തുടർന്ന് നിതീഷിനെതിരെ രണ്ടു കേസുകള്‍ കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. കോടതിയിൽ ഹാജരാക്കി വീണ്ടും കസ്റ്റഡിയിൽ വാങ്ങിയ ശേഷം കക്കാട്ടുകടയിലെ വീട്ടിലെത്തിച്ച് തെളിവടുപ്പ് നടത്തും.

കട്ടപ്പനയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നിതീഷിനെ ഉച്ചക്കാണ് പൊലീസിന് കസ്റ്റഡിയിൽ വിട്ടു കിട്ടിയത്. തുട‍ർന്ന് ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. ഇതിലാണ് മോഷണക്കേസിൽ ഒപ്പം പിടിയിലായ വിഷ്ണുവിൻറെ അച്ഛൻ വിജയനെയും വിഷ്ണുവിൻറെ സഹോദരിയുടെയും നിതീഷിന്‍റെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചത്. വിജയനെ കക്കാട്ടുകടയിൽ ഇവർ താമസിച്ചിരുന്ന വീട്ടിനുള്ളിൽ കുഴിച്ചിട്ടതായാണ് നിതീഷ് പറഞ്ഞിരിക്കുന്നത്. നവജാത ശിശുവിനെ മുമ്പ് താമസിച്ചിരുന്ന സാഗര ജംഗ്ഷനിലുള്ള വീടിനു സമീപം കുഴിച്ചിട്ടിട്ടുണ്ടെന്നാണ് പൊലീസിൻറെ നിഗമനം.

2016ലാണ് ശിശുവിനെ കൊലപ്പെടുത്തിയത്. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞതാണ് ഇവർ താമസിച്ചിരുന്ന വീട്. വീട്ടിലുണ്ടായിരുന്ന വിഷ്ണുവിന്‍റെ അമ്മയെയും സഹോദരിയെയും അയൽവാസികളാരും തന്നെ പുറത്ത് കണ്ടിട്ടില്ല.നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ വിജയനും പങ്കുണ്ടെന്നാണ് നിതീഷ് പൊലീസിനോട് പറഞ്ഞത്. ആറുമാസം മുമ്പാണ് വിജയനെ കൊലപ്പെടുത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള വിഷ്ണുവിനെയും പിന്നീട് കസ്റ്റഡിയിൽ വാങ്ങും.  ഫൊറൻസിക് സംഘത്തിൻറെയും ആർഡിഒയുടെയും സാന്നിധ്യത്തിൽ ഇവർ താമസിച്ചിരുന്ന കക്കാട്ടുകടയിലെ വീടിൻറെ തറ കുഴിച്ച് തന്നെ പരിശോധന നടത്തും.

മന്ത്രവാദവും ആഭിചാരക്രിയകളും, നിഗൂഡമായ വീട്; 2 സ്ത്രീകൾ ഉള്ളതായി ഒരു മനുഷ്യക്കുഞ്ഞ് പോലും അറിഞ്ഞില്ല, ദുരൂഹത
'എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡി'; കെ മുരളീധരനെതിരെ കെ സുരേന്ദ്രൻ

 

 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്