രാജാജി നഗര്‍ കോളനിയിലെ ഡോക്ട‍ർ; അഭിമാനമായി സുരഭി

Published : Sep 05, 2021, 02:28 PM ISTUpdated : Sep 05, 2021, 02:41 PM IST
രാജാജി നഗര്‍ കോളനിയിലെ ഡോക്ട‍ർ; അഭിമാനമായി സുരഭി

Synopsis

കോളനിയിലിപ്പോൾ ആഘോഷമാണ്. ഒപ്പം അഭിനന്ദന പ്രവാഹവും. അതികഠിനമായ വഴികള്‍ കടന്നാണ് സുരഭി ഈ അഭിമാന നേട്ടം കൈവരിച്ചത്. 

തിരുവനന്തപു: ഓരോ ദിവസവും പ്രതിഭകള്‍ പിറവിയെടുക്കുന്ന തലസ്ഥാന നഗരയിലെ രാജാജി നഗര്‍ കോളനിക്കാർക്ക് തങ്ങൾക്കിടയിൽ നിന്നുതന്നെ ആദ്യമായി ഒരു ഡോക്ടറെ കിട്ടിയിരിക്കുകയാണ്, ഡോക്ടർ സുരഭി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് 23 കാരിയായ സുരഭി ബിഡിഎസ് കരസ്ഥമാക്കിയത്. കോളനിയിലെ സുരേഷിന്‍റെയും മഞ്ജുവിന്‍റെ മകളാണ് സുരഭി. 

കോളനിയിലിപ്പോൾ ആഘോഷമാണ്. ഒപ്പം അഭിനന്ദന പ്രവാഹവും. അതികഠിനമായ വഴികള്‍ കടന്നാണ് സുരഭി ഈ അഭിമാന നേട്ടം കൈവരിച്ചത്. പ്രവേശനപരീക്ഷയ്ക്ക് ആദ്യ തവണ പിന്നിലായിട്ടും സുരഭി തന്‍റെ ആഗ്രഹം കൈവിട്ടില്ല. കഷ്ടതയിലും വീട്ടുകാര്‍ മകള്‍ക്കൊപ്പം നിന്നു. 

''ചെങ്കൽച്ചൂളയിൽ നിന്ന് ആണെന്ന് പറയാൻ പണ്ട് മടിയായിരുന്നു. എന്നാലിപ്പോൾ ഇവിടെ നഴ്സ്മാരുണ്ട്. എൽഎൽബി പഠിച്ചവരുണ്ട്. പൊലിസുകാരുണ്ട്. ഡോക്ടർ മാത്രം ഉണ്ടായിരുന്നില്ല, അതുമായി'' - സുരഭി പ്രതികരിച്ചു 

ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് മുകേഷാണ് തന്‍റെ പ്രചോദനമെന്നാണ് സുരഭി പറയുന്നത്. ഒരു വര്‍ഷം മുൻപാണ് കോളനിയിലുള്ള മുകേഷിനെ സുരഭി വിവാഹം കഴിച്ചത്. അടുത്ത മാസം പുതിയ കണ്‍മണിയെ കാത്തിരിക്കുന്ന ഇവര്‍ക്ക് ഇരട്ടി സന്തോഷമായിരിക്കുകയാണ് ഈ നേട്ടം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് മേയർ ആരെന്നതിൽ സസ്പെൻസ് തുടർന്ന് ബിജെപി; 'കാത്തിരിക്കണം' 26ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ സൂക്ഷിക്കണം! അതീവ ജാഗ്രതാ നിർദേശവുമായി വനംവകുപ്പ്, വരുന്നത് കടുവകളുടെ പ്രജനന കാലം