
ദില്ലി: കാലങ്ങളായി ദില്ലിയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ദില്ലി നിവാസികളുടെ കലാവാസനകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിന്റെ മികച്ച മാതൃകയായി ശ്രീ മണികണ്ഠൻറെ നൃത്ത സംഗീത നാടകം. മയൂർ വിഹാർ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ 2024 മെയ് 9-ാം തീയതിയാണ് നൃത്ത സംഗീത നാടകം അരങ്ങേറിയത്.
കുട്ടികളും മുതിർന്നവരുമായി 29 ഓളം കലാകാരൻമാരാണ് നൃത്ത സംഗീത നാടകത്തിൽ രംഗത്തെത്തിയത്. ശ്രീ അയ്യപ്പൻ്റെ ചരിതമായിരുന്നു പ്രമേയം. ദില്ലി ഹരിനഗറിലും പരിസര പ്രദേശങ്ങളിലുമുള്ള കലാകാരൻമാരെ ഉൾക്കൊള്ളിച്ച് രൂപീകരിച്ച ഇന്ദ്രപ്രസ്ഥ കലാവേദിയുടെ ബാനറിലാണ് നൃത്ത സംഗീത നാടകം അരങ്ങേറിയത്.
ദേശീയ തലത്തിൽ ശ്രദ്ധേയമായ പെർഫോം എന്ന സംരംഭത്തിൻ്റെ പ്രൊജക്ടായാണ് ഇന്ദ്രപ്രസ്ഥ കലാവേദി പ്രവർത്തിച്ചു വരുന്നത്. ചലച്ചിത്ര കലാസംവിധായകനും പെർഫോം ചെയർമാനുമായ പാവുമ്പ മനോജാണ് നൃത്ത സംഗീത നാടകം സംവിധാനം ചെയ്തത്. കലാസൃഷ്ടി കാണാനും കലാകാരന്മാർക്ക് പ്രോത്സാഹനം നൽകാനുമായി നിരവധിപ്പേരാണ് മയൂർ വിഹാറിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലേക്ക് എത്തിയത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം