'ഭക്ഷണമുണ്ടാക്കാനോ ഉറങ്ങാനോ കഴിയുന്നില്ല'; മുപ്ലിവണ്ട് ശല്യം കാരണം വലഞ്ഞ് പയ്യാക്കരക്കാർ

Published : May 14, 2024, 02:48 PM IST
'ഭക്ഷണമുണ്ടാക്കാനോ ഉറങ്ങാനോ കഴിയുന്നില്ല'; മുപ്ലിവണ്ട് ശല്യം കാരണം വലഞ്ഞ് പയ്യാക്കരക്കാർ

Synopsis

ലക്ഷക്കണക്കിന് പ്രാണികൾ ഒന്നിച്ചു എത്തുന്നതോടെ വീട് ഉപേക്ഷിച്ചു പോകേണ്ട ഗതികേടിലാണ് പയ്യാക്കര നിവാസികൾ

തൃശൂർ: വേനൽ മഴ തുടങ്ങിയതോടെ ചെറുപ്രാണികളുടെ ശല്യത്തിൽ വലയുകയാണ് തൃശൂർ പയ്യാക്കര നിവാസികൾ. ലക്ഷക്കണക്കിന് പ്രാണികൾ ഒന്നിച്ചു എത്തുന്നതോടെ വീട് ഉപേക്ഷിച്ചു പോകേണ്ട ഗതികേടിലാണ് ഇവർ.

ഒരു ദിവസം 10 തവണയെങ്കിലും റോസ്‍ലി വീട് വൃത്തിയാക്കും. നിമിഷത്തിനുള്ളിൽ ആയിരക്കണക്കിന് പ്രാണികൾ വീണ്ടും എത്തും. സമീപത്തെ കാടുകളിൽ നിന്നാണ് പ്രാണികൾ എത്തുന്നത്. കഴിഞ്ഞ രണ്ടു വർഷമായി മുപ്ലി വണ്ടുകൾ എന്നു അറിയപ്പെടുന്ന ഈ പ്രാണികൾ വേനൽ മഴക്ക് പിന്നാലെ ഈ പ്രദേശത്ത് വരാറുണ്ട്.

ഓടിട്ട വീടുകളിലാണ് വണ്ടുകളുടെ ശല്യം രൂക്ഷമായിരിക്കുന്നത്. ഭക്ഷണം പാചകം ചെയ്യാനോ ഒന്ന് ഉറങ്ങാനോ കഴിയാത്ത സ്ഥിതിയാണ്. ഒരു ലൈറ്റ് പോലും ഇടാനാവില്ല. പ്രാണികൾ കാരണം ചൊറിച്ചിൽ, തുമ്മൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പലർക്കും അനുഭവപ്പെടുന്നുണ്ട്. വേനൽ മഴയ്ക്ക് പിന്നാലെ എല്ലാ വർഷവും എന്തുകൊണ്ടാണ് ഇവ കൂട്ടത്തോടെ വരുന്നത് എന്നു ശാസ്ത്രീയമായി പഠിച്ചു പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

വിണ്ടുകീറിയ പാടങ്ങളിലേക്ക് വേനൽമഴ പെയ്തിറങ്ങി; കർഷകർക്ക് ആശ്വാസം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്