
അമ്പലപ്പുഴ: വണ്ടാനം സ്വദേശികള്‍ക്ക് കുടിവെളളം ലഭിക്കാതായിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും നടപടി കൈക്കൊള്ളാതെ അധികൃതര്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ എസ് എന്‍ കവലയ്ക്കു സമീപമുള്ള നൂറുകണക്കിന് വീട്ടുകാര്‍ക്ക് മൂന്നാഴ്ചയായി കുടിവെള്ളം ലഭിക്കുന്നില്ല. നീര്‍ക്കുന്നം പമ്പ് ഹൗസില്‍ നിന്നാണ് ഈ ഭാഗത്തേക്കുള്ള വെള്ളം ലഭിച്ചു കൊണ്ടിരുന്നത്. ആഴ്ചകള്‍ക്കു മുമ്പ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് ലൈന്‍ തകഴിയില്‍ പൊട്ടിയതോടെയാണ് വെള്ളം തീരെ കിട്ടാതായത്.
വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുതല്‍ പമ്പ് ഓപ്പറേറ്റര്‍ വരെയുള്ളവരെ നിരവധി തവണ വിവരമറിയിച്ചിട്ടും യാതൊരു നടപടിയും നാളിതുവരെ കൈക്കൊണ്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കൊവിഡ് 19 വ്യാപനം തടയുന്നതിന് ബ്രേക് ദി ചെയിന്റെ ഭാഗമായി നിരന്തരം കൈകഴുകണമെന്ന് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളപ്പോഴും, അത് പാലിക്കാനോ, ദാഹമകറ്റുന്നതിനോ ആവശ്യമായ വെള്ളം പോലും കിട്ടുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. അടിയന്തരമായി കുടിവെള്ളം ലഭ്യമാക്കിയില്ലങ്കില്‍ വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധമുള്‍പ്പടെയുള്ള സമര പരിപാടികള്‍ നടത്താനാണ് നാട്ടുകാരുടെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam