ട്യൂഷൻ സെന്ററിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഓട്ടോറിക്ഷയിൽ വച്ച് പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റിൽ

Published : Jun 24, 2025, 11:59 PM IST
kozhikode case

Synopsis

തിരുവമ്പാടിയിൽ 14 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. 

കോഴിക്കോട്: 14 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരായക്കിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. മുക്കത്തെ ഓട്ടോ ഡ്രൈവറായ കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ മൂട്ടോളി സ്വദേശി രവി(56)യെ ആണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇയാളുടെ ക്രൂരതയ്ക്കിരയായത്.

ഇന്നലെ രാവിലെ തിരുവമ്പാടിയില്‍ ട്യൂഷന്‍ സെന്ററിലേക്ക് പോയതായിരുന്നു വിദ്യാര്‍ത്ഥി. ഇയാളുടെ ഓട്ടോയിലാണ് സഞ്ചരിച്ചിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. തിരുവമ്പാടി എസ്റ്റേറ്റ് റോഡില്‍ എത്തിയപ്പോള്‍ ഇയാള്‍ ഓട്ടോയില്‍ വച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ പരാതിയിലാണ് പൊലീസ് രവിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻ‍ഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്വാളിസിന്റെ എൻജിൻ ഭാ​ഗത്ത് നിന്ന് തീ, കുടുംബാംഗങ്ങൾ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി, കാർ പൂർണമായി കത്തിനശിച്ചു
ഇഷ്ട സ്ഥലം ​ഗോവ, ഇഷ്ട വിനോദം ചൂതുകളി, പിന്നെ ആർഭാട ജീവിതം; പണം കണ്ടെത്താനായി വീടുകൾ തോറും മോഷണം, 45കാരൻ പിടിയിൽ