തെരുവുനായ കുറുകെ ചാടി, ബൈക്ക് മറിഞ്ഞു; യാത്രക്കാരൻ ലോറിക്കടിയിൽപെട്ട് മരിച്ചു

Published : Jun 24, 2025, 11:52 PM IST
Alappuzha bike rider

Synopsis

തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് മറിഞ്ഞ ബൈക്കിൽ നിന്ന് ലോറിക്കടിയിലേക്ക് വീണ് യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈകിൽ നിന്നും ലോറിക്കടിയിലേക്ക് വീണ് യുവാവ് മരിച്ചു. പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വാർഡ് കണിയാംപറമ്പ് വീട്ടിൽ അനിൽ കുമാർ- ശാലിനി ദമ്പതികളുടെ മകൻ അഭിരാം (21) ആണ് മരിച്ചത്.

ദേശീയപാതയിൽ കുറവൻതോടാണ് അപകടം നടന്നത്. ബൈക്കിൽ പോവുകയായിരുന്ന അഭിരാമിന് മുന്നിലേക്ക് തെരുവുനായ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് റോഡിൽ വീണ അഭിരാമിൻ്റെ ദേഹത്ത് പിന്നാലെ വന്ന ലോറി കയറി. ഇന്ന് രാത്രി എട്ടരയോടെയാണ് അപകടം നടന്നത്.

പുന്നപ്രയിലെ ബന്ധുവീട്ടിൽ പോയി തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭിരാം. സംഭവ സ്ഥലത്ത് തന്നെ യുവാവ് മരിച്ചു. വിവരമറിഞ്ഞ് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ കൂടെ സഹായത്തോടെ പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  പോസ്റ്റ്‌മോർട്ടം അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം