പിക്കപ്പ് വാനില്‍ നിന്ന് കമ്പി ദേഹത്ത് വീണ് ഡ്രൈവര്‍ മരിച്ചു

Published : Mar 28, 2019, 09:56 PM IST
പിക്കപ്പ് വാനില്‍ നിന്ന് കമ്പി ദേഹത്ത് വീണ് ഡ്രൈവര്‍ മരിച്ചു

Synopsis

വാഹനത്തില്‍ നിന്ന് കമ്പി  ദേഹത്ത് വീണ് ഡ്രൈവര്‍ മരിച്ചു. കാരന്തൂര്‍ തെക്കയില്‍ അസ്സന്‍ കോയയുടെ മകന്‍ ചേറ്റൂര്‍ അബ്ദുല്‍ ബഷീര്‍(48) ആണ് മരിച്ചത്

കോഴിക്കോട്: വാഹനത്തില്‍ നിന്ന് കമ്പി  ദേഹത്ത് വീണ് ഡ്രൈവര്‍ മരിച്ചു. കാരന്തൂര്‍ തെക്കയില്‍ അസ്സന്‍ കോയയുടെ മകന്‍ ചേറ്റൂര്‍ അബ്ദുല്‍ ബഷീര്‍(48) ആണ് മരിച്ചത്. ഇന്ന്  രാവിലെ പത്ത് മണിയോടെ ഉമ്മളത്തൂരില്‍ വെച്ചാണ് അപകടം. 

ഇദ്ദേഹം ഓടിച്ച പിക്കപ്പ് വാനില്‍ നിന്ന് കമ്പി ഇറക്കുന്നതിന് വേണ്ടി കെട്ടഴിച്ചപ്പോള്‍ കമ്പി ദേഹത്ത് വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മയ്യത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം കാരന്തൂര്‍ ജുമുഅ മസ്ജിദില്‍ നടക്കും. മാതാവ്: ആമിന, ഭാര്യ: ഖദീജ, സഹോദരങ്ങള്‍: അബ്ദുള്‍ അസീസ്, മുസ്തഫ, ജമീല.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖംമൂടി ധരിച്ചെത്തി; സിസിടിവി കമ്പി വടി കൊണ്ട് എതിർ ദിശയിലേക്ക് തിരിച്ചുവെച്ചു, മൂന്നു കടകളുടെ പൂട്ട് പൊളിച്ചു, പണവും സാധനങ്ങളും കവർന്നു
ഒരു വർഷം മുമ്പുള്ള പക, വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസ്: പ്രതി അറസ്റ്റില്‍