മലപ്പുറത്ത് റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം; പ്രതിഷേധവുമായി നാട്ടുകാർ

Published : Sep 11, 2023, 11:44 AM ISTUpdated : Sep 11, 2023, 11:51 AM IST
മലപ്പുറത്ത് റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം; പ്രതിഷേധവുമായി നാട്ടുകാർ

Synopsis

റോഡിൻ്റെ അശാസ്ത്രീയമായ നിർമാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇതേ സ്ഥലത്ത് മുൻപും അപകടങ്ങൾ നടന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

മലപ്പുറം: മലപ്പുറം എടവണ്ണയിൽ റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ, റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാർ. മണിമൂളി സ്വദേശി യൂനുസ് ആണ് അപകടത്തെ തുടർന്ന് മരിച്ചത്. ഇന്ന് പുലർച്ചെ വിമാനത്താവളത്തിലേക്ക് യാത്രക്കാരനുമായി പോകുമ്പോഴാണ് അപകടം. ഓട്ടോയുടെ അടിയിൽ പെട്ട യൂനുസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. റോഡിൻ്റെ അശാസ്ത്രീയമായ നിർമാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഇതേ സ്ഥലത്ത് മുൻപും അപകടങ്ങൾ നടന്നിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

ഇവിടുത്തെ പ്രശ്നം നേരത്തെയും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ചെറിയ മഴ പെയ്യുമ്പോൾ പോലും വെളളക്കെട്ട് ഉണ്ടാകുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ഈ പ്രശ്നത്തിന് ഇനിയും പരിഹാരം കാണാതിരിക്കാൻ കഴിയില്ല എന്നാണ് നാട്ടുകാർ പറയുന്നത്. കൊയിലാണ്ടി നിലമ്പൂർ സംസ്ഥാന പാത ഉപരോധിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. നേരത്തെയും ഇവിടെ സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. ബ്രേക്കിട്ടപ്പോൾ വെള്ളക്കെട്ടിലേക്ക് ഓട്ടോ മറിയുകയായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിക്കാണ് യൂനുസ് മരിച്ചത്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനമാണ് വെള്ളക്കെട്ടിന് കാരണമെന്നും നാട്ടുകാർ പറയുന്നു. 

കാർ യാത്രക്കാരിയെ മർദിച്ചു, നടക്കാവ് എസ്ഐക്ക് സസ്പെൻഷൻ, തർക്കം വാഹനത്തിന് സൈഡ് നൽകുന്നതിൽ !

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു