രാത്രിയും പകലും പരിശോധന! മദ്യപിച്ച് വാഹനമോടിക്കുന്നവരെ ശ്രദ്ധിക്കുക, ഒറ്റയടിക്ക് പിടിയിലായത് 167 പേർ

Published : Jul 28, 2023, 08:00 PM IST
രാത്രിയും പകലും പരിശോധന! മദ്യപിച്ച് വാഹനമോടിക്കുന്നവരെ ശ്രദ്ധിക്കുക, ഒറ്റയടിക്ക് പിടിയിലായത് 167 പേർ

Synopsis

സാമൂഹിക വിരുദ്ധരെ അമര്‍ച്ച ചെയ്യുന്നതിന്‍റെ ഭാഗമായി വരും ദിവസങ്ങളിലും ഇതുപോലെയുള്ള കര്‍ശന പരിശോധന തുടരുമെന്നും സിറ്റി പൊലീസ് മേധാവി അറിയിച്ചു

കൊല്ലം: കൊല്ലം സിറ്റി പൊലീസ് സ്പെഷ്യല്‍ ഡ്രൈവിൽ മദ്യപിച്ച് വാഹനം ഓടിച്ച 167 പേർ പിടിയിൽ. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം 27.07.2022 ന് രാത്രി 7 മണി മുതല്‍ 28.07.2022 പകല്‍ 2 മണി വരെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും മദ്യപിച്ച് വാഹനം ഓടിച്ച 167 പേരെയും പിടികൂടിയെന്ന് കൊല്ലം പൊലീസ് അറിയിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ പി എസിന്‍റെ നിര്‍ദ്ദേശാനുസരണം കൊല്ലം, ചാത്തന്നൂര്‍, കരുനാഗപ്പള്ളി എ സി പി മാരുടെ നേതൃത്വത്തില്‍ എല്ലാ പൊലീസ് ഇന്‍സ്പെക്ടര്‍ മാരേയും, സിറ്റിയിലെ പരമാവധി പൊലീസ് ഉദ്ദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് നടന്ന സ്പെഷ്യല്‍ ഡ്രൈവിലാണ് നിരവധി ക്രിമിനലുകളും മദ്യപിച്ച് വാഹനം ഓടിച്ചവരും പൊലീസിന്‍റെ പിടിയിലായത്.

കോഴിക്കോട് പൊലീസ് ജീപ്പ് ആക്രമിച്ച പ്രതിക്ക് കിട്ടിയ ശിക്ഷ

ഗൂരുതരമായ കേസുകളില്‍ ഉള്‍പ്പെട്ട് മുങ്ങി നടന്ന ഒരാളെ വീതം അഞ്ചാലുംമൂട്, ചാത്തന്നൂര്‍, പാരിപ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ നിന്നും, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട 6 പ്രതികളെ ചാത്തന്നൂര്‍, കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷന്‍ പരിധിയില്‍ നിന്നും പിടികൂടി. സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വച്ചതിന് 14 കേസുകളും, അബ്കാരി ആക്ട് പ്രകാരം 59 കേസ്സുകളും രജിസ്റ്റര്‍ ചെയ്യ്തു. ജാമ്യം ഇല്ലാ വാറണ്ട് പ്രകാരം 58 പേരെയും, ലോങ്ങ് പെന്‍ഡിങ്ങ് വാറണ്ട് പ്രകാരം 17 പേരെയും സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അറസ്റ്റ് ചെയ്യ്തു.

34 കെ ഡി കളേയും 118 റൗഡികളേയും കാപ്പാ നിയമപ്രകാരം സഞ്ചലനനിയന്ത്രണം ഏര്‍പ്പെടുത്തിയ 14 പേരെയും സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി താമസ സ്ഥലങ്ങളില്‍ എത്തി പരിശോധിച്ചു. സാമൂഹിക വിരുദ്ധരെ അമര്‍ച്ച ചെയ്യുന്നതിന്‍റെ ഭാഗമായി വരും ദിവസങ്ങളിലും ഇതുപോലെയുള്ള കര്‍ശന പരിശോധന തുടരുമെന്നും സിറ്റി പൊലീസ് മേധാവി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉത്സവത്തിന് പോയി ഒന്നര മണിക്കൂറിൽ തിരിച്ചെത്തിയപ്പോൾ വീടിനകത്ത് ലൈറ്റുകളെല്ലാം ഓൺ, നഷ്ടമായത് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വര്‍ണം
വനിത ഡോക്ടറെ വീഡിയോ കോൾ വിളിച്ച് പറ്റിച്ച് പണം കൈക്കലാക്കി, തലശേരി സ്വദേശിനിക്ക് നഷ്ടമായത് 10.5 ലക്ഷം, പ്രതിയെ പഞ്ചാബിൽ നിന്ന് പൊക്കി പൊലീസ്