പായലും പോളയും നശിപ്പിക്കാന്‍ ഡ്രോണ്‍; കര്‍ഷകര്‍ക്ക് കൗതുകം

By Web TeamFirst Published Nov 21, 2020, 6:45 PM IST
Highlights

ശനിയാഴ്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഡ്രോണ്‍ മരുന്ന് തളിക്കാന്‍ എത്തിയത്.
 

മാന്നാര്‍: നെല്‍കൃഷിക്ക് ഭീഷണിയായി വ്യാപിച്ച് കിടക്കുന്ന പായലും പോളയും നശിപ്പിക്കാന്‍ മരുന്ന് തളിയ്ക്കുന്ന ഡ്രോണ്‍ പറന്നെത്തിയത് കര്‍ഷകര്‍ക്ക് കാതുകമായി. മാന്നാര്‍ മൂര്‍ത്തിട്ട വാഴത്താര്‍ പാടശേഖരത്തിലാണ് ശനിയാഴ്ച രാവിലെയാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഡ്രോണ്‍ മരുന്ന് തളിക്കാന്‍ എത്തിയത്. ഒരു ഏക്കറിലെ പായലും പോളയും നീക്കം ചെയ്യാന്‍ തൊഴിലാളികള്‍ ദിവസങ്ങളോളം അധ്വാനിക്കേണ്ടി വരുമ്പോഴാണ് മരുന്ന് തളിക്കുന്നതിലൂടെ നശിച്ച് പോകുന്നത്. ഒരു ദിവസം എണ്‍പത് ഏക്കറില്‍ മരുന്ന് തളിക്കാന്‍ ഈ ഡ്രോണിന് കഴിയുന്നുണ്ട്.
 

click me!