ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പൊലീസ് പിന്തുടര്‍ന്നു, മൂന്നുപേര്‍ കാറിൽ നിന്ന് ഇറങ്ങിയോടി, നാലംഗ സംഘം പിടിയിലായത് രാസലഹരിയുമായി

Published : Oct 07, 2025, 03:51 PM IST
Mdma arrest

Synopsis

മലപ്പുറം ഐക്കരപ്പടിക്ക് സമീപം 153 ഗ്രാം എംഡിഎംഎയുമായി നാലംഗ സംഘത്തെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും ചേർന്ന് പിടികൂടി. നിരവധി കേസുകളിൽ പ്രതിയായവരാണ് അറസ്റ്റിലായത്. സംഘത്തിൽ നിന്ന് അരലക്ഷം രൂപയും രണ്ട് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.

മലപ്പുറം: ഐക്കരപ്പടിക്കടുത്ത് കണ്ണവെട്ടിക്കാവ് അമ്പലക്കണ്ടി വള്ളിക്കാട്ട് എംഡിഎംഎയുമായി നാലംഗ സംഘത്തെ കൊണ്ടോട്ടി പൊലീസും ഡാന്‍സാഫ് സംഘവും പിടികൂടി. കാറുകളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സംഘത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അരൂര്‍ എട്ടൊന്നില്‍ ഷഫീഖ് (35), വാഴക്കാട് കമ്പ്രതിക്കുഴി നൗഷാദ് (40), കൊട്ടപ്പുറം കുന്നംതൊടി ഷാക്കിര്‍ (32), ഐക്കരപ്പടി ഇല്ലത്തുപടി ബാര്‍ലിമ്മല്‍ പറമ്പ് റഷാദ് മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്.

സംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ മൂന്ന് പേര്‍ വാഹനത്തില്‍ നിന്നിറങ്ങി രക്ഷപ്പെട്ടു. ഇവരെ പിടികൂടാനു ള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് ല ഭിച്ച രഹസ്യ വിവരത്തിന്റെ അടി സ്ഥാനത്തിലായിരുന്നു പൊലീസ് നീക്കം. സംഘത്തില്‍നിന്ന് 153 ഗ്രാം എം.ഡി.എം.എയും അ രലക്ഷം രൂപയും ലഹരി വസ്തു തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, രണ്ട് കാറുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ ഷഫീഖ് രാസലഹരി കേസില്‍ ഭാര്യയോടൊപ്പം പിടിക്കപ്പെട്ട് അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങി യത്.

വയനാട്ടില്‍ മൂന്നരക്കോടി രൂപ തട്ടിയെടുത്ത കേസിലും പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനില്‍ ലഹരി കേസും കൊണ്ടോട്ടിയില്‍ കളവ് കേസും ഇയാളുടെ പേരില്‍ നിലവിലുണ്ട്. ഒരു വര്‍ഷം കാപ്പ പ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയതിനു ശേഷം വീണ്ടും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ലഹരി വില്‍പനയി ല്‍ സജീവമാവുകയായിരുന്നു.

വയനാട്ടില്‍ എംഡിഎംഎ പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ് നൗഷാദ്. ഇയാളുടെ പേരിലും മറ്റ് രണ്ട് കേസുകള്‍ നിലവിലുണ്ട്. ലഹരി സംഘവുമായി ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. കൊണ്ടോട്ടി അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് കാര്‍ത്തിക് ബാലകുമാര്‍, ഇന്‍സ്പക്ടര്‍ പി.എം. ഷമീര്‍, ഡാന്‍സാഫ് സബ്ഇന്‍സ്പക്ടര്‍ വാസു എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡാന്‍സാഫ് സംഘവും കൊണ്ടോട്ടി പൊലീസ് സംഘവുമാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ