കുട്ടികളെ ലക്ഷ്യമിട്ട് കച്ചവടം, പിടിയിലായത് ഓണക്കാല പരിശോധനക്കിടെ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

Published : Sep 07, 2025, 11:01 PM IST
kaapa case arrest

Synopsis

ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അജിത്തിനെതിരെ കഴിഞ്ഞ മാസമാണ് കാപ്പ ചുമത്തിയത്. ഓണക്കാലത്ത് ലഹരി കച്ചവടം തടയാനുള്ള നടപടിയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്.

തൃശൂർ: കാപ്പ ചുമത്തി നാടുകടത്തിയ കുപ്രസിദ്ധ ക്രിമിനലും മയക്കുമരുന്ന് കച്ചവടക്കാരനുമായ പ്രതിയെ പൊലീസ് പിടികൂടി. താന്ന്യം കുളപ്പാടത്തിന് സമീപം കുറുപ്പത്തറ അജിത്ത് (30) ആണ് അറസ്റ്റിലായത്. വീടിന് സമീപത്തു വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ലഹരി മരുന്ന് നൽകിയ കേസുൾപ്പെടെ നിരവധി മയക്കുമരുന്ന് കേസുകൾ ഇയാളുടെ പേരിലുണ്ട്. കൂടാതെ വധശ്രമ കേസടക്കം നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. 

ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അജിത്തിനെതിരെ കഴിഞ്ഞ മാസമാണ് കാപ്പ ചുമത്തിയത്. ഓണക്കാലത്ത് ലഹരി കച്ചവടം തടയാനുള്ള നടപടിയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്. രാസലഹരി ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ സ്ഥലത്തെത്തിച്ച് വൻതോതിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ വില്പന നടത്തുന്ന പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തൃശൂർ റൂറൽ ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിയത്. കാപ്പ ലംഘിച്ച് നാട്ടിലെത്തുന്ന പ്രതികൾക്കെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിച്ചു വരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്വകാര്യ ബസുകൾക്ക് പണി കൊടുത്ത് 'ഇടത് കൗൺസിലർമാർ'; പെരുമ്പാവൂർ നഗരത്തിലെ പ്രധാന പാത ഒഴിവാക്കി ഇടവഴി കയറിയ ബസുകളെ റിവേഴ്‌സ് എടുപ്പിച്ചു
കല്ല്യാണച്ചടങ്ങിന് തീ തുപ്പിയ കാർ, നിറം മാറ്റാൻ നോക്കിയിട്ടും വിടാതെ എംവിഡി; കാറിന്‍റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാൻ തീരുമാനം