മയക്കുമരുന്ന് വിതരണം തടഞ്ഞു, മാധ്യമപ്രവര്‍ത്തകന് കഞ്ചാവ് സംഘത്തിന്‍റെ ആക്രമണം

Published : Dec 15, 2019, 11:10 PM IST
മയക്കുമരുന്ന് വിതരണം തടഞ്ഞു, മാധ്യമപ്രവര്‍ത്തകന് കഞ്ചാവ് സംഘത്തിന്‍റെ ആക്രമണം

Synopsis

കഞ്ചാവ് സംഘം വീട് കയറി നടത്തിയ അക്രമണത്തിൽ പത്രപ്രവർത്തകന് കുത്തേറ്റു

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് കഞ്ചാവ് സംഘം വീട് കയറി നടത്തിയ അക്രമണത്തിൽ പത്രപ്രവർത്തകന് കുത്തേറ്റു. ഡക്കാൻ ക്രോണിക്കൾ ആലപ്പുഴ ലേഖകൻ കൃഷ്ണപുരം കാപ്പിൽമേക്ക് മണിമന്ദിരത്തിൽ സുധീഷിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ സഹോദരൻ സുനീഷിനെ കായംകുളം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

മാതാപിതാക്കളുടെയും കുട്ടികളുടെയും മുന്നിലിട്ട് രാത്രി ഒമ്പത് മണിയോടെയായിരുന്നു അക്രമണം. സമീപവാസിയായ ചന്ദ്രൻ, മക്കളായ അക്ഷയ്, അഭിതാബ് എന്നിവരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ മയക്കുമരുന്നു കച്ചവടത്തിനെതിരെ പ്രതികരിച്ചതാണ് ആക്രമണത്തിന് കാരണം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ