വര്‍ക്കലയിൽ റിസോര്‍ട്ടുകളിൽ പൊലീസ് മിന്നൽ പരിശോധന, മയക്കുമരുന്ന് കണ്ടെടുത്തു; നാല് പേർ അറസ്റ്റിൽ 

Published : Oct 25, 2022, 01:08 PM IST
വര്‍ക്കലയിൽ റിസോര്‍ട്ടുകളിൽ പൊലീസ് മിന്നൽ പരിശോധന, മയക്കുമരുന്ന് കണ്ടെടുത്തു; നാല് പേർ അറസ്റ്റിൽ 

Synopsis

അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ബിയർ ബോട്ടിലുകളും ഒന്നേകാൽ ലിറ്റര്‍ വിദേശമദ്യവും 31 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി.

തിരുവനന്തപുരം : വര്‍ക്കലയിൽ റിസോര്‍ട്ടുകളിൽ പൊലീസിന്‍റെ മിന്നൽ പരിശോധന. കഞ്ചാവും അനധികൃതമായി സൂക്ഷിച്ച മദ്യവും പിടികൂടി. റിസോര്‍ട്ടിൽ താമസക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശികളായ തൻസിൽ, സഞ്ജീവ്, രാജ്കുമാർ, അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്. അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ബിയർ ബോട്ടിലുകളും ഒന്നേകാൽ ലിറ്റര്‍ വിദേശമദ്യവും 31 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി. അനധികൃതമായി പ്രവര്‍ത്തിക്കുന്നുവെന്ന് കണ്ടെത്തിയാൽ റിസോര്‍ട്ട് ഉടമകൾക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വർക്കല, അയിരൂർ പൊലീസ് സംയുക്തമായാണ് റെയ്ഡ് സംഘടിപ്പിച്ചത് . വരുംദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു