പുത്തൂർ ജംഗ്ഷനിൽ വാഹന പരിശോധന, പൊലീസിനെ കണ്ടപ്പോൾ യുവതിയടക്കമുള്ളവര്‍ക്ക് പരുങ്ങൽ, പിടിയിലായത് 16 കിലോ കഞ്ചാവ്

Published : Sep 18, 2025, 11:15 PM IST
cannabis hunt kottakkal

Synopsis

മലപ്പുറം കോട്ടക്കലിൽ വാഹന പരിശോധനയ്ക്കിടെ 16 കിലോയോളം കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്ന് അതിഥി തൊഴിലാളികൾ അറസ്റ്റിലായി. 

മലപ്പുറം: ഏകദേശം 16 കിലോയോളം കഞ്ചാവുമായി യുവതി ഉൾപ്പെടെ മൂന്ന് അതിഥി തൊഴിലാളികൾ മലപ്പുറത്ത് പോലീസിൻ്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശികളായ സദൻ ദാസ് (25), അജദ് അലി ഷെയ്ക്ക് (21), തനുശ്രീ ദാസ് (24) എന്നിവരെയാണ് കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ നടന്ന വാഹന പരിശോധനയ്ക്കിടെ പരുങ്ങിയ യുവത പ്രതികൾ പിടിയിലായത്. കോട്ടക്കൽ ഇൻസ്പെക്ടർ പി. സംഗീത്, സബ് ഇൻസ്പെക്ടർ റഷാദ് അലി എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ടീമും (ഡാൻസാഫ്) സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

മലപ്പുറം ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം നടന്നത്. എസ്.ഐ.മാരായ പ്രമോദ്, സുരേഷ് കുമാർ, രാംദാസ്, എ.എസ്.ഐ.മാരായ രാജേഷ്, ശൈലേഷ് ജോൺ, ഹബീബ, പ്രദീപ്, സി പി ഒ.മാരായ സുധീഷ്, കെൻസൻ, ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തുടർനടപടികൾക്കായി പ്രതികളെ കോടതിയിൽ ഹാജരാക്കി.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം