തിരുവോണത്തലേന്ന് മൂക്കറ്റം കുടിച്ച് ആംബുസലൻസ് ഡ്രൈവര്‍; വാഹനങ്ങള്‍ ഇടിച്ചിട്ടു, പിടികൂടി നാട്ടുകാര്‍

Published : Sep 09, 2022, 01:33 AM IST
തിരുവോണത്തലേന്ന് മൂക്കറ്റം കുടിച്ച് ആംബുസലൻസ് ഡ്രൈവര്‍; വാഹനങ്ങള്‍ ഇടിച്ചിട്ടു, പിടികൂടി നാട്ടുകാര്‍

Synopsis

ബുധനാഴ്ച അർദ്ധ രാത്രിയോടെയാണ് വെഞ്ഞാറമൂട് ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ ആംബുലൻസ് മൂന്നു വാഹനങ്ങളെ ഇടിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിൽ ഭീതി വിതച്ച് മദ്യലഹരിയില്‍ ആംബുലൻസ് ഡ്രൈവറുടെ അഴിഞ്ഞാട്ടം. തിരുവോണത്തലേന്ന് മൂക്കറ്റം കുടിച്ച് ആംബുലൻസുമായി റോഡിലിറങ്ങിയ ഡ്രൈവര്‍ ഇടിച്ചിട്ടത് നിരവധി വാഹനങ്ങള്‍. ഒടുവില്‍ നിർത്താതെ പോയ ആംബുലൻസ് നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ബുധനാഴ്ച അർദ്ധ രാത്രിയോടെയാണ് വെഞ്ഞാറമൂട് ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ ആംബുലൻസ് മൂന്നു വാഹനങ്ങളെ ഇടിച്ചത്. അടൂർ സ്വദേശികള്‍ സ‍ഞ്ചരിച്ച ഒരു വാഹനത്തെ ഇടിച്ച ശേഷം നിർത്താതെ പോയ ആംബുസൻസിനെ നാട്ടുകാർ പിന്തുടർന്നു. ആംബുലൻസ് ‍ ഡ്രൈവറായ കേശവദാസപുരം സ്വദേശി മിഥുനെ നാട്ടുകാർ പിടികൂടി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി മിഥുനെ കസ്റ്റഡിലെടുത്തു. വൈദ്യപരിശോധനയിൽ ഇയാള്‍ അമിതമായി മദ്യപിച്ചതായി തെളിഞ്ഞു. ഇയാളുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹനവകുപ്പിനോട് ശുപാർശ ചെയതതായി വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. മിഥുനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു