കൊക്കയിൽ 5 പേർ വീണു, ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്, 3 പേർക്ക് പരിക്കുകളില്ല; എത്തിയത് എങ്ങനെ? അന്വേഷണം

By Web TeamFirst Published Sep 8, 2022, 9:06 PM IST
Highlights

തളിമലയിൽ നിന്നും എട്ട് കിലോമീറ്റർ കുത്തനെയുള്ള  കൊക്കയിലേക്കാണ് ഇവർ വീണത്. സഞ്ചാര നിയന്ത്രണമുള്ള വനഭാഗത്ത് യുവാക്കളുടെ സംഘം എങ്ങനെയെത്തിയെന്നത് പൊലീസ് അന്വേഷിച്ച് വരികയാണ്.

വൈത്തിരി: വയനാട് വൈത്തിരിയിൽ കൊക്കയിലേക്ക് വീണ സഞ്ചാരികളിൽ ഒരാൾ മരിച്ചു. കൽപ്പറ്റ പെരുന്തട്ട സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വൈത്തിരി മേലെ തളിമല ഭാഗത്തെ കൊക്കയിലാണ് കൽപ്പറ്റ പെരുന്തട്ട സ്വദേശികളായ 5 പേർ വീണത്. അഭിജിത്തിനെ കൂടാതെ മറ്റൊരാൾക്ക് കൂടി പരിക്കുണ്ട്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തളിമലയിൽ നിന്നും എട്ട് കിലോമീറ്റർ കുത്തനെയുള്ള  കൊക്കയിലേക്കാണ് ഇവർ വീണത്. സഞ്ചാര നിയന്ത്രണമുള്ള വനഭാഗത്ത് യുവാക്കളുടെ സംഘം എങ്ങനെയെത്തിയെന്നത് പൊലീസ് അന്വേഷിച്ച് വരികയാണ്.

വെടിയുതിർത്തത് നാവികസേനാ കേന്ദ്രത്തിൽ നിന്നോ? വ്യക്തത തേടി പൊലീസ്, ബാലിസ്റ്റിക് വിദഗ്ധർ ഉത്തരം കണ്ടെത്തും

അതേസമയം കൊച്ചിയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ഫോർട്ടുകൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ദിവസങ്ങൾ പിന്നിടുമ്പോഴും ഇനിയും വ്യക്തത കൈവന്നിട്ടില്ലെന്നതാണ്. വെടിവച്ചതാര് എന്നതാണ് ഇപ്പോഴും ഉയരുന്ന പ്രധാന ചോദ്യം. വെടിയുണ്ട തങ്ങളുടേതല്ലെന്ന് നേവി തറപ്പിച്ച് പറഞ്ഞതോടെ വെട്ടിലായ പൊലീസ് ഉത്തരം കണ്ടെത്താൻ വഴികൾ തേടുകയാണ്. വെടിയുണ്ട ആരുടേതെന്നത് കണ്ടെത്താനായി പൊലീസ് ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. നാവികസേനാ കേന്ദ്രത്തിൽ നിന്നാണോ വെടിയുതിർത്തതെന്നാണ് നിലവിൽ പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

ഫോർട്ടുകൊച്ചി തീരത്തുനിന്ന് ഒന്നരകിലോമീറ്റർ മാറി കടലിൽവെച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിലാണ് ആയുധ വിദഗ്ധരുടെ സഹായത്തോടെ കോസ്റ്റൽ പൊലീസ് അന്വേഷിക്കുന്നത്. നാവികസേനയാണ് വെടിവെച്ചതെന്നായിരുന്നു മത്സ്യത്തൊഴിലാളികൾ ആരോപിച്ചത്. എന്നാൽ ബോട്ടിൽ നിന്ന് കിട്ടിയ വെടിയുണ്ട പരിശോധിച്ചശേഷം ഇത് തങ്ങളുടേതല്ലെന്ന് നേവി തറപ്പിച്ച് പറഞ്ഞതോടെയാണ് പൊലീസിന് തലവേദനയായത്.

എന്നാൽ നിലവിൽ ഫോർട്ടുകൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐ എൻ എസ് ദ്രോണാചാര്യ കേന്ദ്രീകരിച്ചുതന്നെയാണ് പൊലീസ് അന്വേഷണം തുടരുന്നത്. മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ ഉച്ചയ്ക്ക് 12മണിക്ക് നാവിക കേന്ദ്രത്തിൽ ഫയറിങ് പ്രാക്ടീസ് നടന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കരയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ വെടിയുണ്ട പതിക്കണമെങ്കിൽ ഇൻസാസ്, എകെ 47 പോലുളള തോക്കുകളിൽ നിന്നാകാം എന്നാണ് നിഗമനം. അതുറപ്പിക്കാനാണ് ബാലിസ്റ്റിക് വിദഗ്ധരുടെ സഹായം തേടിയിരിക്കുന്നത്. ബോട്ടിൽ നിന്ന് കിട്ടിയ ബുളളറ്റ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുന്നുണ്ട്. സംഭവം നടന്ന കടൽഭാഗത്തും ബോട്ടിലും പൊലീസ് പരിശോധന നടത്തി. നാവിക കേന്ദ്രത്തിൽ നിന്നല്ല വെടിയുതിർത്തതെന്ന ഉറപ്പിച്ചശേഷമാത്രം മറ്റ് സാധ്യതകളിലേക്ക് പോയാൽ മതിയെന്നാണ് പൊലീസ് തീരുമാനം.

ഖേല ഹോബ് പ്രഖ്യാപിച്ച് മമത, ബിജെപിയുടെ 300 ന്‍റെ അഹങ്കാരം തീർക്കും; 'ഞാൻ, നിതീഷ്, അഖിലേഷ്, സോറൻ പിന്നെ ചിലരും'

click me!