ഓംലറ്റിന് ഓർഡർ ചെയ്ത് യുവാക്കള്‍, താമസമെടുക്കുമെന്ന് കടയുടമ; കൊല്ലത്ത് മദ്യപസംഘം ദോശക്കട അടിച്ചു തകർത്തു

Published : Mar 17, 2024, 01:53 PM ISTUpdated : Mar 17, 2024, 02:05 PM IST
ഓംലറ്റിന് ഓർഡർ ചെയ്ത് യുവാക്കള്‍, താമസമെടുക്കുമെന്ന് കടയുടമ; കൊല്ലത്ത് മദ്യപസംഘം ദോശക്കട അടിച്ചു തകർത്തു

Synopsis

ഭക്ഷണം വൈകുമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. അഞ്ചംഗ അക്രമി സംഘത്തിലെ പ്രസാദ് എന്നയാളെ കസ്റ്റഡിയിലെടുത്തു. 

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ മദ്യപസംഘം ദോശക്കട അടിച്ചു തകർത്ത് ഭക്ഷണം കഴിക്കാനത്തിയവരെ മാരകമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. മാർക്കറ്റിന് സമീപമുള്ള കടയിൽ വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം. ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളും പുലിയൂർവഞ്ചി സൗത്ത് സ്വദേശികളുമായ  അരുൺ, അജിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിൻ്റെ കടയിലായിരുന്നു ആക്രമണം.

സഹോദരങ്ങൾ ഓംലെറ്റ് ഓർഡർ ചെയ്തു. കിട്ടാൻ വൈകുമെന്ന് കടക്കാരൻ അറിയിച്ചു. ഇതുകേട്ട് പുറത്തുണ്ടായിരുന്ന അഞ്ചംഗ സംഘം ഒരു പ്രകോപനവുമില്ലാതെ കട തല്ലിത്തകർക്കുകയും ആക്രമിക്കുകയുമായിരുന്നു. നിരവധി കേസുകളിലെ പ്രതികളാണ് അക്രമികൾ.  കോൺക്രീറ്റ് കട്ടകൾ കൊണ്ടും ഇരുമ്പു വടികൊണ്ടുമായിരുന്നു മർദ്ദനം. പരിക്കേറ്റവർ ചികിൽസയിലാണ്. അടിപിടിക്കിടെ പ്രതികളിലൊരാളായ പ്രസാദിനും പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്. നാലുപേർ ഒളിവിലാണ്. വധശ്രമത്തിന് പൊലീസ് കേസെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ