ചുരത്തിലെ എട്ടാം വളവിലിട്ട് ഇന്നോവ പിടിച്ചു, പണമുണ്ടാക്കാനുള്ള കുറുക്കുവഴി; യുവാക്കളെ കുരുക്കിയത് എക്സൈസ്

Published : Mar 17, 2024, 01:03 PM IST
ചുരത്തിലെ എട്ടാം വളവിലിട്ട് ഇന്നോവ പിടിച്ചു, പണമുണ്ടാക്കാനുള്ള കുറുക്കുവഴി; യുവാക്കളെ കുരുക്കിയത് എക്സൈസ്

Synopsis

മയക്കുമരുന്ന് മൈസൂരിലെ മൊത്ത വ്യാപാരിയില്‍ നിന്ന് വാങ്ങിയതാണെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

കോഴിക്കോട്: കോഴിക്കോട് താമരശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 194 ഗ്രാം എം ഡി എം എ എക്സൈസ് പിടികൂടി. രണ്ട് പേരെ  കസ്റ്റഡിയിലെടുത്തു. ഉണ്ണികുളം  എസ്റ്റേറ്റ് മുക്ക്  നായാട്ടു കുന്നുമ്മൽ  ഫവാസ് (27) , ബാലുശ്ശേരി കാട്ടാംവള്ളി പുള്ളാണിക്കൽ  ജാസിൽ പി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ചുരത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ചുരം എട്ടാം വളവില്‍ കാറില്‍ കടത്തുകയായിരുന്നു മയക്കുമരുന്ന്. കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് മൈസൂരിലെ മൊത്ത വ്യാപാരിയില്‍ നിന്ന് വാങ്ങിയതാണെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉത്തരമേഖല എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചുരത്തില്‍ പരിശോധന. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 57 എക്‌സ് 4652 നമ്പര്‍ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൈസൂരില്‍ നിന്നും രണ്ട് ലക്ഷം രൂപക്ക് വാങ്ങിയ എം ഡി എം എ സംസ്ഥാനത്ത് ചില്ലറ വില്‍പന നടത്തി അഞ്ച്‌ ലക്ഷം രൂപ സമാഹരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

ഉത്തരമേഖല എക്‌സൈസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡിലെ ഇന്‍സ്‌പെക്ടര്‍ ഇ ഐ ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ വലയിലായത്. എം ഡി എം എയുമായി കോഴിക്കോട് ഭാഗത്തേക്ക് വരുന്നതിനിടയില്‍ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. താമരശ്ശേരി റേഞ്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. ജിനീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി ഷിജുമോന്‍, സി സന്തോഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഷിബു ശങ്കര്‍, പി. സുരേഷ് ബാബു, പ്രദീപ് കെ സി എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

ഒന്നാം പ്ലാറ്റ്‍ഫോം, അടച്ചിട്ട വഴിയിൽ ബാഗിലാക്കി മൂന്ന് കെട്ടുകൾ; തുറന്ന് നോക്കിയപ്പോൾ മൂന്നര കിലോ കഞ്ചാവ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്യുന്ന ഫോൺ ഹെൽമെറ്റിൽ വച്ച് സംസാരം, അതിസാമർത്ഥ്യം വേണ്ടെന്ന് എംവിഡി
മന്ത്രി ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാർച്ച്, പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും