കുടിച്ച് ലക്കില്ലാതെ വണ്ടിയോടിച്ചു, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

Published : Apr 02, 2024, 02:05 AM IST
കുടിച്ച് ലക്കില്ലാതെ വണ്ടിയോടിച്ചു, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

Synopsis

2022-ല്‍ മദ്യലഹരിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമെടുത്ത് കോടതി നടപടികള്‍ക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. 

കല്‍പ്പറ്റ: വയനാട് വെള്ളമുണ്ട പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയില്‍ പൂളക്കല്‍ വീട്ടില്‍ പി. ജയന്ത് (36) ആണ് പിടിയിലായത്. ഇയാള്‍ 2022-ല്‍ മദ്യലഹരിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമെടുത്ത് കോടതി നടപടികള്‍ക്ക് ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. 

അന്ന് മുതല്‍ അന്വേഷണം തുടര്‍ന്നുകൊണ്ടിരുന്ന പൊലീസ് താമരശ്ശേരി പരപ്പന്‍ പൊയില്‍ വച്ചാണ് ജയന്തിനെ കസ്റ്റഡിയിലെടുത്തത്. വെള്ളമുണ്ട പൊലീസ് എസ്.എച്ച്.ഒ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ അജ്മല്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുവാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Read More : 'ഭർത്താവിനെ കൊല്ലുന്നവർക്ക് 50000 രൂപ'; വാട്ട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാര്യയുടെ ക്വട്ടേഷൻ, പിന്നാലെ ഫോണിൽ ഭീഷണി!

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി