കാലിന് പരിക്കേറ്റ് ചികിത്സിക്കാനെത്തി; ആശുപത്രി ജീവനക്കാരെ മര്‍ദിച്ച് അച്ഛനും മകനും, അറസ്റ്റില്‍

Published : Apr 02, 2024, 12:57 AM IST
കാലിന് പരിക്കേറ്റ് ചികിത്സിക്കാനെത്തി; ആശുപത്രി ജീവനക്കാരെ മര്‍ദിച്ച് അച്ഛനും മകനും, അറസ്റ്റില്‍

Synopsis

കാലിന് പരിക്കേറ്റത് ചികിത്സിക്കാനെത്തിയതായിരുന്നു അച്ഛനും മകനും. ഇതിനിടെയാണ് വാക്കേറ്റമുണ്ടാകുന്നതും സെക്യൂരിറ്റി ജീവനക്കാരെ ഇവർ ആക്രമിക്കുന്നതും.

മാനന്തവാടി: വയനാട്ടിൽ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെന്ന പരാതിയില്‍ രണ്ട് പേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിയൂര്‍കാവ് ആറാട്ടുതറ സ്വദേശികളായ സ്‌നേഹഭവന്‍ രഞ്ജിത്ത്(45), മകന്‍ ആദിത്ത് (20)എന്നിവരാണ് ജീവനക്കാരെ ആക്രമിച്ചത്. 

കാലിന് പരിക്കേറ്റത് ചികിത്സിക്കാനെത്തിയതായിരുന്നു അച്ഛനും മകനും. ഇതിനിടെയാണ് ആശുപത്രിയിൽ വെച്ച് വാക്കേറ്റമുണ്ടാകുന്നതും സെക്യൂരിറ്റി ജീവനക്കാരെ ഇവർ ആക്രമിക്കുന്നതും. ഇരുവരുടേയും മർദ്ദനമേറ്റ് സെക്യൂരിറ്റി ജീവനക്കാരനായ രാഹുലിന് കൈ വിരല്‍ പൊട്ടലുണ്ടായതായി പൊലീസ് പറയുന്നു. ആശുപത്രി അധികൃതരുടെ പരാതിയിലാണ് രജ്ഞിത്തിനും ആദിത്തിനുമെതിരെ  ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജയരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Read More : ഹോട്ടലിൽ റൂമെടുത്ത് മദ്യപാനം, രാത്രി ഗ്ലാസ് തല്ലിത്തകർത്തു, പൊലീസുകാരെ ആക്രമിച്ചു; യുവാക്കൾ പിടിയിൽ

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ