ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. സഞ്ജയ് നേരത്തെ മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി സഞ്ജയ് അറസ്റ്റിൽ. മലപ്പുറം വഴിക്കടവ് പൊലീസാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെത്തുടർന്നാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. സഞ്ജയ് നേരത്തെ മോഷണക്കേസുകളിലും പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
