കോലാര്‍: തന്റെ ബൈക്കിന്റെ മുന്നില്‍ എത്തിയ പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കി മദ്യപന്‍. കര്‍ണാടകയിലെ കോളാറിലാണ് സംഭവം. എന്റെ വഴി തടയാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെന്ന് ആക്രോശിച്ചാണ് ഇയാള്‍ പാമ്പിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. കുമാര്‍ എന്നായാളാണ് പാമ്പിനെ കൊന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മദ്യവില്‍പന തുടങ്ങിയതിന് ശേഷം കര്‍ണാടകയില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെംഗളൂരുവില്‍ ഒരാള്‍ 52,000 രൂപക്ക് മദ്യം വാങ്ങിയത് വാര്‍ത്തയായിരുന്നു. നഗരത്തില്‍ രണ്ടിടങ്ങളില്‍ കൊലപാതകവും റിപ്പോര്‍ട്ട് ചെയ്തു. മദ്യപിച്ച് അവശനായി അഴുക്ക് ചാലില്‍ വീണയാള്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു.