ബിവറേജസ് ഔട്ട് ലെറ്റിന് മുൻപിൽ മദ്യപാനികളുടെ അഴിഞ്ഞാട്ടം; യാത്രക്കാർക്ക് നേരെ ആക്രമണം

Published : Sep 12, 2018, 06:27 AM ISTUpdated : Sep 19, 2018, 09:23 AM IST
ബിവറേജസ് ഔട്ട് ലെറ്റിന് മുൻപിൽ മദ്യപാനികളുടെ അഴിഞ്ഞാട്ടം; യാത്രക്കാർക്ക് നേരെ ആക്രമണം

Synopsis

ചെങ്ങന്നൂര്‍ പുലിയൂർ പാലച്ചുവട് ബിവറേജസ് ഔട്ട് ലെറ്റിനു  മുൻപിൽ മദ്യപാനികളുടെ അഴിഞ്ഞാട്ടം. റോഡരികിൽ കാർ നിർത്തിയിട്ട് മദ്യപിക്കുകയായിരുന്ന മദ്യപസംഘം ഇതു വഴിയാത്ര ചെയ്ത യുവാക്കളുടെ നേർക്ക് ബിയർ കുപ്പി വലിച്ചെറിയുകയും, അത് ചോദ്യം ചെയ്ത ഇവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. 

ചെങ്ങന്നൂർ : ചെങ്ങന്നൂര്‍ പുലിയൂർ പാലച്ചുവട് ബിവറേജസ് ഔട്ട് ലെറ്റിനു  മുൻപിൽ മദ്യപാനികളുടെ അഴിഞ്ഞാട്ടം. റോഡരികിൽ കാർ നിർത്തിയിട്ട് മദ്യപിക്കുകയായിരുന്ന മദ്യപസംഘം ഇതു വഴിയാത്ര ചെയ്ത യുവാക്കളുടെ നേർക്ക് ബിയർ കുപ്പി വലിച്ചെറിയുകയും, ഇത് ചോദ്യം ചെയ്ത ഇവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തല്ലിതകർത്ത് ബൈക്കിന് കേടുപാടുകൾ വരുത്തുകയും, ഹെൽമറ്റ് വലിച്ചെറിയുകയും ചെയ്തു. അക്രമണത്തിനിരയായ യുവാക്കള്‍ പോലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി. നേരത്തെയും പ്രദേശത്ത് മദ്യപസംഘം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആ‍ഡംബരക്കാറിൽ യാത്ര, രഹസ്യ വിവരം കിട്ടി പൊലീസ് കിളിമാനൂർ ജംഗ്ഷനിൽ കാത്തു നിന്നു; 10.5 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
മുട്ടം മെട്രോ സ്റ്റേഷനിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്, യുവതി തീവ്ര പരിചരണ വിഭാഗത്തിൽ