തദ്ദേശ ഉപതെര‍ഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നാല് ദിവസത്തെ ഡ്രൈഡേ പ്രഖ്യാപിച്ചു

By Web TeamFirst Published Aug 29, 2019, 6:09 PM IST
Highlights

സെപ്തംബർ മൂന്നിനു നടക്കുന്ന തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്തംബർ ഒന്ന് വൈകിട്ട് ആറുമുതൽ സെപ്തംബർ നാല് വൈകിട്ട് ആറുവരെ തെരഞ്ഞെടുപ്പ് മേഖലകളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. 

തിരുവനന്തപുരം; സെപ്തംബർ മൂന്നിനു നടക്കുന്ന തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്തംബർ ഒന്ന് വൈകിട്ട് ആറുമുതൽ സെപ്തംബർ നാല് വൈകിട്ട് ആറുവരെ തെരഞ്ഞെടുപ്പ് മേഖലകളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. 

ജില്ലാ പഞ്ചായത്തിലെ മണമ്പൂർ ഡിവിഷൻ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ കണിയാപുരം, കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ, ചെങ്കൽ പഞ്ചായത്തിലെ മരിയപുരം, കുന്നുകൽ പഞ്ചായത്തിലെ നിലമാമൂട്, അമ്പൂരി പഞ്ചായത്തിലെ തുടിയംകോണം, പോത്തൻകോട് പഞ്ചായത്തിലെ മണലകം, പാങ്ങോട് പഞ്ചായത്തിലെ അടുപ്പുപാറ എന്നീ വാർഡുകളിലേക്കാണ് സെപ്തംബർ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബർ നാലിനാണ് വോട്ടെണ്ണൽ.

click me!