ദുരിതവും അതിജീവനവും ഒപ്പം പ്രതീക്ഷകളും പങ്കുവച്ച് വാര്‍ത്താചിത്രപ്രദര്‍ശനം

Published : Aug 29, 2019, 05:51 PM IST
ദുരിതവും അതിജീവനവും ഒപ്പം പ്രതീക്ഷകളും പങ്കുവച്ച് വാര്‍ത്താചിത്രപ്രദര്‍ശനം

Synopsis

പ്രളയം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ പ്രമേയമാക്കി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോ പ്രദർശനം

കോഴിക്കോട്: പ്രളയം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ പ്രമേയമാക്കി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോ പ്രദർശനം. ലളിതകലാ അക്കാദമി ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ ജില്ലയിലെ ഫോട്ടോ ജേർണലിസ്റ്റുകൾ പകർത്തിയ 80 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ദുരിതം, അതിജീവനം, പ്രതീക്ഷകൾ എല്ലാം ഈ ഫോട്ടോകളിലുണ്ട്. ഒപ്പം കൗതുക കാഴ്ചകളും. പ്രളയം, പരിസ്ഥിതി, അഡ്വഞ്ചർ ടൂറിസം, രാഷ്ട്രീയം എന്നീ പ്രമേയങ്ങളിലുള്ള 80 ചിത്രങ്ങളാണ് ബിയോണ്ട് ദി വേർഡ്സ് എന്ന ഫോട്ടോ പ്രദർശനത്തിലുളളത്. കലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറവും കലിക്കറ്റ് പ്രസ് ക്ലബും കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും സഹകരിച്ചാണ് പ്രദർശനം. സെപ്തംബർ ഒന്നിന് പ്രദർശനം അവസാനിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ