
ആലപ്പുഴ: പുതുവത്സരദിനത്തിൽ ഡ്രൈ ഡേ ആയിരിക്കവെ അതിഥി തൊഴിലാളികൾക്കിടയിൽ വിദേശമദ്യ വിൽപ്പന നടത്തിയ അസം സ്വദേശിയെ അരൂർ പൊലീസ് അറസ്റ്റ് ചെയ്തു. അസം ഡിബ്രുഗാഹ് സ്വദേശിയായ ബസന്ത ഗോഗോയ് (35) ആണ് 22 ലിറ്റർ വിദേശമദ്യവും പത്തു കുപ്പി ബിയറുകളുമായി അരൂർ പൊലീസിന്റെ പിടിയിലായത്. പുതുവത്സരത്തോടനുബന്ധിച്ച് ഉണ്ടായിരുന്ന പ്രത്യേകം പട്രോളിങ് ടീമാണ് ചന്തിരൂർ പഴയ പാലത്തിന് സമീപം അന്യസംസ്ഥാന തൊഴിലാളികൾക്ക് മദ്യ വിൽപ്പന നടത്തിക്കൊണ്ടിരുന്ന ബസന്തിനെ പിടികൂടിയത്. തുടർന്ന് ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീടും റെയ്ഡ് ചെയ്തു.
തോപ്പുംപടി, തൈക്കാട്ടുശ്ശേരി, അഴീക്കൽ തുടങ്ങിയ ബീവറേജുകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ മദ്യം വാങ്ങി ഡ്രൈ ഡേയിൽ ഉയർന്ന വിലയ്ക്ക് ആളുകൾക്ക് നൽകുകയാണ് ഇയാൾ ചെയ്തിരുന്നത്. അരൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എസ് ഗീതുമോൾ, പ്രൊബേഷൻ എസ് ഐ ബിനു മോഹൻ, എസ് ഐ സാജൻ, എ എസ് ഐ സുധീഷ് ചന്ദ്ര ബോസ്, സീനിയർ സി പി ഒ മാരായ ശ്രീജിത്ത്, വിജേഷ്, ശ്യാംജിത്ത്, ടെൽസൻ തോമസ്, രശോബ്, സി പി ഒ മാരായ ജോമോൻ, റിയാസ്, നിതീഷ് മോൻ, അമൽ പ്രകാശ്, ശരത് ലാൽ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ തിരുവനന്തപുരത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പുതുവത്സര ആഘോഷങ്ങൾക്കിടെ എസ് ഐയെ അടക്കം ആക്രമിച്ച പ്രതി അറസ്റ്റിലായി എന്നതാണ്. വെള്ളൈക്കടവ് തോപ്പുമുക്ക് കുളുമല റിയാ നിവാസിൽ റിതു മാത്യു (29) വിനെയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്. കന്റോൺമെന്റ് എസ് ഐ പ്രസൂൺ നമ്പിക്കാണ് ആക്രണത്തിൽ പരിക്കേറ്റത്. പുതുവത്സര ആഘോഷങ്ങൾക്കിടെ ബുധനാഴ്ച പുലർച്ചെ 3 ന് സാഫല്യം കോംപ്ലക്സ് പാർക്കിംഗ് ഗ്രൗണ്ടിന് സമീപം പ്രതി അടിപിടി ഉണ്ടാക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതിയെ സ്ഥലത്തുനിന്നും ശ്രമിക്കുന്നതിനിടെ എസ് ഐയെ ആക്രമിക്കുകയായിരുന്നു. എസ് ഐയുടെ കാലിന്റെ കുഴ ചവിട്ടി ഒടിക്കുകയും കൈവിരൽ കടിച്ച് മുറിവേല്പിക്കുകയും ചെയ്തു. കാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam