കൊഴിഞ്ഞാമ്പാറയിൽ കാണാതായ വയോധിക സരസമ്മാളിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. രണ്ട് മൂക്കുത്തികൾ മോഷ്ടിക്കുന്നതിനായാണ് പ്രതികൾ സരസമ്മാളിനെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയത്. പ്രതികളെ തമിഴ്നാട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പാലക്കാട് : കൊഴിഞ്ഞാമ്പാറയിൽ വയോധികയുടെ കൊലപാതകത്തിൽ 2 പ്രതികൾ പിടിയിൽ. ആട്ടയാംപതി സ്വദേശി ഉദയകുമാറിനെയും സഹായിയായ പതിനേഴുകാരനുമാണ് പിടിയിലായത്. ഇരുവരെയും തമിഴ്നാട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സരസമ്മാളിനെ പ്രതിയുടെ വീട്ടിൽ വച്ച് തീവെച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.
കഴിഞ്ഞ മാസം 10നാണ് സരസമ്മാളിനെ കാണാതാവുന്നത്. മോഷണത്തിനിടെയാണ് കൊലപാതകം നടന്നത്. ആട്ടയാംപതി സ്വദേശി ഉദയകുമാറും 17 കാരനുമാണ് പ്രതികൾ. രണ്ടാമത്തെ പ്രതിക്കെതിരെയും നേരത്തെയും കേസുകളുണ്ട്.
അതിക്രൂരമായാണ് സരസാളിനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. രണ്ട് മൂക്കുത്തികൾക്ക് വേണ്ടിയാണ് പ്രതികൾ കൊലപാതകം നടത്തിയത്. പ്രതിയായ ഉദയകുമാറിന്റെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. സരസമ്മാളിനെ പ്രതിയുടെ വീട്ടിനകത്ത് കൊണ്ടുപോയി ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. നിലത്തുവീണ സരസമ്മാളിനെ പ്രതികൾ നെഞ്ചിൽ ചവിട്ടി. പിന്നീട് കൊടുവാളുപയോഗിച്ച് കഴുത്തിന് വെട്ടി മരണമുറപ്പിച്ചു. പിന്നീട് ശുചിമുറിയിൽ ഡ്രമ്മിൽ ഇട്ട് കത്തിച്ചു. പാതി കത്തിയ ശരീരം ചാക്കിലാക്കി കെട്ടി പ്രതിയുടെ വീടിന് പുറകിൽ കുഴിച്ചിട്ടു.


