പ്രളയത്തില്‍ താറാവ് കര്‍ഷകന്റെ ജീവിതവും കണ്ണീര്‍ കടലായി

Published : Aug 29, 2018, 11:47 PM ISTUpdated : Sep 10, 2018, 01:11 AM IST
പ്രളയത്തില്‍ താറാവ് കര്‍ഷകന്റെ ജീവിതവും കണ്ണീര്‍ കടലായി

Synopsis

 പ്രളയ ജലത്തോടൊപ്പം താറാവ് കര്‍ഷകന്റെ ജീവിതവും കണ്ണീര്‍ കടലായി. മഹാപ്രളയത്തില്‍ പതിമൂവായിരം താറാവുകള്‍ നഷ്ടപ്പെട്ട പരമ്പരാഗത താറാവ് കര്‍ഷകന്‍ പാവുക്കര തോട്ടുനിലത്ത് സജിയുടെ ജീവിതമാണ് കണ്ണീര്‍ കടലായി മാറിയത്. 

മാന്നാര്‍: പ്രളയ ജലത്തോടൊപ്പം താറാവ് കര്‍ഷകന്റെ ജീവിതവും കണ്ണീര്‍ കടലായി. മഹാപ്രളയത്തില്‍ പതിമൂവായിരം താറാവുകള്‍ നഷ്ടപ്പെട്ട പരമ്പരാഗത താറാവ് കര്‍ഷകന്‍ പാവുക്കര തോട്ടുനിലത്ത് (ഇടത്തേല്‍) സജി (45) യുടെ ജീവിതമാണ് കണ്ണീര്‍ കടലായി മാറിയത്. 

21 രൂപ പ്രകാരം ഹാച്ചറികളില്‍ നിന്നും വാങ്ങി വളര്‍ത്തിയ 45 ദിവസം പ്രായമായ താറാവുകളാണ് പ്രളയത്തില്‍ നഷ്ടപ്പെട്ടത്. തീറ്റകള്‍, വള്ളം, തീറ്റയ്ക്കായുള്ള പാത്രങ്ങള്‍ എല്ലാം തന്നെ വെള്ളത്തില്‍ ഒഴുകിപോയി. താറാവ് കൃഷി നടത്തി ഉപജീവനം കഴിയുന്ന ഈ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമാണ് പ്രളയം ഉണ്ടാക്കിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കരിമ്പനയിൽ നിന്ന് ഇളനീര് വെട്ടാനെത്തിയ യുവാക്കൾക്ക് തോന്നിയ സംശയം; പൊളിഞ്ഞ് കിടന്ന ഈർമ്പനക്കുള്ളിൽ നിന്ന് രണ്ട് മലമ്പാമ്പുകളെ പിടികൂടി
കണ്ണീരായി കണ്ണനും ബിബിനും; പരവൂരിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി