പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെ ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തി; തോട്ടം തൊഴിലാളികൾ ദുരിതത്തിൽ

Published : Oct 06, 2026, 12:59 PM IST
KSRTC PRIYADARSHINI

Synopsis

അതിരപ്പിള്ളിയിലേക്ക് കെഎസ്ആര്‍ടിസി പ്രിയദർശിനി സർവീസ് ആരംഭിച്ചതോടെ നഷ്ടത്തിലായ ചാലക്കുടി - മലക്കപ്പാറ സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തി. ഇതോടെ ഈ ബസിനെ ആശ്രയിച്ചിരുന്ന തോട്ടം തൊഴിലാളികളും ആദിവാസികളും വിദ്യാർത്ഥികളും കടുത്ത ദുരിതത്തിലായി.

തൃശൂർ: ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും. അതിരപ്പിള്ളിയിലേക്ക് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെയാണ് സ്വകാര്യ ബസ് സർവീസ് നിർത്തിയത്. സർവ്വീസ് വൻ നഷ്‌ടമായതോടെ പിടിച്ച് നിൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ മലക്കപ്പാറയിലേക്കുള്ള സര്‍വീസ് നിര്‍ത്തുകയായിരുന്നുവെന്ന് ബസ് ഉടമ അറിയിച്ചു.

അതിരപ്പിള്ളി വരെ കെഎസ്ആര്‍ടിസിയുടെ ബസിൽ എത്തിയ ശേഷം അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയിലേക്ക് മാത്രമായി സ്വകാര്യ ബസിനെ യാത്രക്കാർ ആശ്രയിക്കുന്നത് ശീലമായതോടെ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയിലായെന്ന് ബസ് ഉടമ പരയുന്നു. സർവീസ് ലാഭകരമല്ലാതെ വന്നതോടെ സര്‍വീസ് നിര്‍ത്തുകയും ചെയ്തു.

കെഎസ്ആര്‍ടിസി ബസുകള്‍ മലക്കപ്പാറയിലേക്ക് ഉണ്ടെങ്കിലും ജോലി സമയത്ത് എത്താന്‍ കഴിയില്ല എന്നതാണ് തോട്ടം തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. തോട്ടം തൊഴിലാളികളും ആദിവാസികളുമാണ് പ്രധാനമായും ഈ പ്രദേശത്തെ താമസക്കാര്‍. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മലയോര ഗ്രാമമാണ് മലക്കപ്പാറ. ടൂറിസ്റ്റ് കേന്ദ്രമായ അതിരപ്പിള്ളി പഞ്ചായത്തിന്റെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും മലക്കപ്പാറ ഭാഗത്താണ്.

ആദിവാസികളുടെയും തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും പ്രാധാന യാത്രാ സൗകര്യമായിരുന്നു ഈ സ്വകാര്യ ബസുകള്‍. കാലങ്ങളായി ഓടിക്കൊണ്ടിരുന്ന ബസുകളാണ് സര്‍വീസ് നിര്‍ത്തി വച്ചത്. ബസ് സര്‍വീസ് പുനസ്ഥാപിക്കുന്നതിനായി നിരവധി പരാതികൾ അധികൃതര്‍ക്ക് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യ ബസ് സർവീസ് പുനരാരംഭിക്കണം എന്നാണ് ആവശ്യം ഉയരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാറ്റിസ്ഥാപിക്കാനുള്ള സ്ലീപ്പറുകൾ സൂക്ഷിക്കുന്നത് പുതുക്കാട് സ്റ്റേഷനിൽ; റെയിൽവേ ​ഗേറ്റ് അടച്ചിടുന്നത് പതിവ്, റോഡ് ​ഗതാ​ഗതം ദുരിതത്തിൽ
ഇടിമിന്നലില്‍ വീട്ടിൽ വ്യാപക നാശനഷ്ടം, ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലായി; രണ്ട് ലക്ഷം രൂപയുടെ നഷ്ടം