കാറ്റും മഴയും; കുട്ടനാട്ടിൽ വ്യാപക നാശനഷ്ടം

Published : Apr 10, 2023, 03:03 AM ISTUpdated : Apr 10, 2023, 03:04 AM IST
 കാറ്റും മഴയും; കുട്ടനാട്ടിൽ വ്യാപക നാശനഷ്ടം

Synopsis

വെളിയനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കുന്നേൽ വീട്ടിൽ മോഹൻദാസിന്റെ വീടിന് മുകളിൽ ഞായറാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ പുളിമരം കടപുഴകി വീണു.  വീടിന്റെ അടുക്കളയും പുതിയതായി നിർമ്മിച്ച ശുചിമുറിയും പൂർണമായും തകർന്നു

കുട്ടനാട്: വേനൽ മഴയിൽ വീശി അടിച്ച ശക്തമായ കാറ്റിൽ കുട്ടനാട്ടിൽ വ്യാപക നാശനഷ്ടം ഉണ്ടായി. വെളിയനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കുന്നേൽ വീട്ടിൽ മോഹൻദാസിന്റെ വീടിന് മുകളിൽ ഞായറാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ പുളിമരം കടപുഴകി വീണു.  വീടിന്റെ അടുക്കളയും പുതിയതായി നിർമ്മിച്ച ശുചിമുറിയും പൂർണമായും തകർന്നു.95 വയസ്സായ അമ്മയും  രോഗിയുമായ മകനും ഭാര്യയും അടങ്ങുന്നതാണ് കുടുംബം.മരം വീണ് വീട് തകർന്നെങ്കിലും വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 

രാമങ്കരിയിൽ ശക്തമായ കാറ്റിൽ മരം കടപുഴകി വീണു. രാമങ്കരി പാണംപറമ്പിൽ പ്രവീൺകുമാറിന്റെ ടാക്സി വാഹനം തകർന്നു. രാമങ്കരിയിലും വെളിയനാടുമായി പല പ്രദേശങ്ങളിലും വ്യാപകമായ നാശമാണ് ഉണ്ടായിരിക്കുന്നത്.നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ ജനപ്രതിനിധികൾ സന്ദർശിച്ചു.

ഞായറാഴ്ച ഉച്ചയോടെ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ തിരുവനന്തപുരത്തിന്റെ  മലയോര മേഖലയിലും കനത്ത നാശനഷ്ടം ഉണ്ടായി. കള്ളിക്കാട് പരുത്തിപള്ളി, ആര്യനാട്, വെള്ളനാട് എന്നിവിടങ്ങളിൽ മരം കടപുഴകി വീണുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക് പറ്റി. നെട്ടുകാൽത്തേരിയിൽ വീടിനു മുകളിലൂടെ വൻ പുളിമരം വീണ് ഇവിടെയുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർക്ക് ഗുരുതര പരിക്കാണ്. പരുത്തിപ്പള്ളി, തേമ്പാമൂട്, പി വി ഹൗസിൽ മധു സൂധനൻ (62), ഭാര്യ ലത, മരുമകൻ സെലിൻ കുമാർ, മകൾ മൃദുല എന്നിവർക്കാണ് പരിക്കേറ്റത്. ഡയലിൽസ് ചികിത്സയിലിരിക്കുന്ന ആളാണ് മധുസൂദനൻ. ഇദ്ദേഹത്തെ ഉൾപ്പെടെ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപ പുരയിടത്തിലെ പുളിമരം ആണ് മധുസൂനന്റെ വീടിനു മുകളിലൂടെ കടപുഴകി വീണത്. 

ആര്യനാട്, ചെറുകുളത്ത് സമീപ പുരയിടത്തിലെ വലിയ പുളിമരം കടപുഴകി വീടിന് മുകളിലൂടെ വീണു ഒരാൾക്ക് പരിക്കേറ്റു. വീട് പൂർണ്ണമായും തകർന്നു. ആര്യനാട്, ചാങ്ങ, ചെറുകുളം, കട്ടക്കാൽ വീട്ടിൽ കൃഷ്ണലയത്തിൻ്റെ മേൽകൂര പൊട്ടി ഷീറ്റ് തലയിൽ പതിച്ചു ആണ് അപകടം ഉണ്ടായത്. 75 വയസ്സുള്ള കാഞ്ചനയ്ക്കാണ് വീടിൻറെ ഷീറ്റ് പൊട്ടിവീണു തലയ്ക്ക് പരിക്കേറ്റത്. ഇവർ ആര്യനാട് സർക്കാർ ആശുപത്രയിൽ ചികിത്സയിൽ ആണ്. ഈ സമയത്ത് വീട്ടിനുള്ളിൽ കാഞ്ചനയുടെ സഹോദരി ലളിത, കാഞ്ചനയുടെ മകൾ ശാന്തി മരുമകൻ സുനിൽ കുമാർ, ഇവരുടെ 17 ഉം16 ഉം വയസുള്ള രണ്ടു മക്കൾ എന്നിവരാണ് ഉണ്ടായിരുന്നത്.ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും പൂർണ്ണമായും തകർന്നു. ആര്യനാട് റസ്റ്റ് ഹൗസ് മുന്നിൽ റോഡിനു കുറുകെ മരം വീണു ഗതാഗതം തടസമുണ്ടായി.

Read Also; മുട്ടം - കായംകുളം റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, രണ്ട് പേർക്ക് പരിക്ക്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീല നിറത്തിലുള്ള കാര്‍ ബൈക്കിന് വട്ടം വച്ചു; മധ്യവയസ്‌കനെ ആക്രമിച്ച് കവര്‍ന്നത് ഒന്‍പത് ലക്ഷം രൂപ
കെഎസ്ആർടിസി ജീവനക്കാരുടെ അശ്രദ്ധ; തലയടിച്ച് വീണ് 78കാരിയായ വയോധികയ്ക്ക് പരിക്ക്