ഡ്രൈവിം​ഗ് പഠനത്തിനിടെ കാർ നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു, പിന്നാലെ കടയിലേക്ക് പാഞ്ഞുകയറി

Published : Jun 17, 2023, 09:57 PM IST
ഡ്രൈവിം​ഗ് പഠനത്തിനിടെ കാർ നിയന്ത്രണം വിട്ട് ബൈക്ക് യാത്രക്കാരനെ ഇടിച്ചു, പിന്നാലെ കടയിലേക്ക് പാഞ്ഞുകയറി

Synopsis

പരുക്കേറ്റ  ബൈക്ക് യാത്രക്കാരനെ തിരുവാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മലപ്പുറം: മലപ്പുറം തിരുവാലിയിൽ ഡ്രൈവിംഗ് പഠിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് കടയിലേക്ക് പാഞ്ഞുകയറി. കടയിൽ ഉള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മഞ്ചേരി വണ്ടൂർ ജംഗ്ഷനിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. പുളിക്കലോടി ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ തിരുവാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടെ ഭിത്തിയിൽ തട്ടി കാർ നിന്നതിനാൽ  വലിയ അപകടമാണ് ഒഴിവായത്.

PREV
click me!

Recommended Stories

ഭയന്ന് നിലവിളിച്ച് യാത്രക്കാർ, ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍