വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത പ്രതിയെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ച് മോചിപ്പിച്ചു

By Web TeamFirst Published Mar 20, 2019, 8:54 AM IST
Highlights

പൂന്തുറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ശൈലേന്ദ്രനെയാണ് വാഹന പരിശോധനക്കിടെ ഇടിച്ചിട്ടത്. എസ്ഐയെ ഇടിച്ചിട്ട പ്രതി പ്രദീപിനെ മോചിപ്പിക്കാനാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത് . 
 

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ ഇടിച്ചിട്ടതിന് കസ്റ്റഡിയിലെടുത്ത പ്രതിയെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ച് മോചിപ്പിച്ചു. ഇന്നലെ രാത്രി പ്രദീപെന്ന പ്രതിക്കു വേണ്ടിയാണ് സ്റ്റേഷൻ ഉപരോധിച്ചത്. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പരിക്കേറ്റ എസ് ഐ ശൈലേന്ദ്രനെ പരാതിയിൽ നിന്നും പിന്തിരിപ്പിച്ചെന്നും ആരോപണം. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.  

അമിത വേഗതയില്‍ വാഹനമോടിച്ചെത്തിയ പ്രദീപ് വാഹന പരിശോധനയുമായി സഹകരിച്ചിരുന്നില്ല. വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് പ്രദീപിന്റെ വാഹനം പൊലീസുകാര്‍ തടഞ്ഞത്. 

click me!