ജയിലിൽ കഴിയുന്ന പ്രതിയെ ഭാരവാഹിയാക്കി ഡിവൈഎഫ്ഐ; ടിസിവി നന്ദകുമാർ പയ്യന്നൂർ ബ്ലോക്ക് ട്രഷറർ, സമ്മേളനത്തിൽ ജയിൽ സന്ദേശം വായിച്ചു

Published : Jun 21, 2026, 10:36 PM IST
dyfi flag

Synopsis

ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സമ്മേളനത്തിലെ ഭാരവാഹി തെരഞ്ഞെടുപ്പ് വിവാദത്തിൽ. പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ടിസിവി നന്ദകുമാറിനെ ബ്ലോക്ക് ട്രഷററായി തെരഞ്ഞെടുത്തു.  

പയ്യന്നൂർ: ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് സമ്മേളനത്തിൽ ഉയർന്നുവന്ന പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് വിവാദത്തിൽ. പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ടിസിവി നന്ദകുമാറിനെയാണ് സംഘടനയുടെ പയ്യന്നൂർ ബ്ലോക്ക് ട്രഷറർ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. കൊലക്കേസിലും പ്രതിയായ നന്ദകുമാർ കഴിഞ്ഞ തവണ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി ആയിരുന്നു.

ജയിലിൽ കഴിയുന്ന പ്രതികളെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവന്നതിന് പുറമെ സമ്മേളന നഗരിയിൽ ഇവരുടെ സന്ദേശങ്ങൾ വായിച്ചതും ശ്രദ്ധേയമായി. നിലവിൽ ജയിലിൽ കഴിയുന്ന മുൻ ബ്ലോക്ക് സെക്രട്ടറി വികെ. നിഷാദിന്റെയും പുതിയ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ടി.സി.വി. നന്ദകുമാറിന്റെയും സന്ദേശങ്ങൾ സമ്മേളനത്തിൽ വായിക്കുകയായിരുന്നു. പൊലീസിനെ ആക്രമിച്ച കേസിൽ 20 വർഷത്തെ തടവുശിക്ഷ ലഭിച്ച നന്ദകുമാറിനെ ജയിലിൽ കിടക്കുമ്പോൾ തന്നെ ട്രഷറർ പോലുള്ള ഒരു പ്രധാന പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുത്തത് സംഘടനയ്ക്കുള്ളിൽ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ കയറ ഭണ്ഡാരം പൊളിച്ചപ്പോൾ ഇങ്ങനൊരു പണി പ്രതീക്ഷിച്ചില്ല, കവര്‍ച്ചയുടെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ കാമറയിൽ
കളിക്കളത്തിൽ റണ്ണേഴ്സ് അപ്പ്, പക്ഷെ യഥാര്‍ത്ഥ ചാമ്പ്യന്മാർ! സമ്മാനത്തുക ആർസിസിയിൽ കഴിയുന്ന റോഷന്റെ ചികിത്സയ്ക്ക് നൽകി ഫാത്തിമാപുരത്തെ കളിക്കാർ