ക്ഷേത്രത്തിൽ കയറ ഭണ്ഡാരം പൊളിച്ചപ്പോൾ ഇങ്ങനൊരു പണി പ്രതീക്ഷിച്ചില്ല, കവര്‍ച്ചയുടെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ കാമറയിൽ

Published : Jun 21, 2026, 10:23 PM IST
Robbery

Synopsis

കോഴിക്കോട് വടകര ചെമ്മരത്തൂര്‍ മേക്കോത്ത് പരദേവത ക്ഷേത്രത്തില്‍ പകല്‍ സമയത്ത് മോഷണം നടന്നു. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇത് രണ്ടാം തവണയാണ് ഈ ക്ഷേത്രത്തില്‍ കവര്‍ച്ച നടക്കുന്നത്.

കോഴിക്കോട്: പകല്‍ സമയത്ത് ക്ഷേത്രത്തില്‍ കയറിയ യുവാവ് ഭണ്ഡാരം തകര്‍ത്ത് പണവുമായി കടന്നുകളഞ്ഞു. കോഴിക്കോട് വടകര ചെമ്മരത്തൂര്‍ മേക്കോത്ത് പരദേവത ക്ഷേത്രത്തിലാണ് നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ച കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആരുമില്ലാത്ത സാഹചര്യം നോക്കിയെത്തിയ മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രവളപ്പില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് അകത്തുണ്ടായിരുന്ന ഭണ്ഡാരം കുത്തിത്തുറക്കുകയായിരുന്നു. ഉള്ളിലുണ്ടായിരുന്ന പണം മുഴുവന്‍ കവര്‍ന്നാണ് ഇയാള്‍ കടന്നുകളഞ്ഞത്. ക്ഷേത്രത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ മോഷ്ടാവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. മോഷണത്തിന്റെ പൂര്‍ണ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഒരാള്‍ മാത്രമാണ് കൃത്യത്തിന് പിന്നിലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മോഷണം സംബന്ധിച്ച് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വടകര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഈ ക്ഷേത്രത്തില്‍ കവര്‍ച്ച നടക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കളിക്കളത്തിൽ റണ്ണേഴ്സ് അപ്പ്, പക്ഷെ യഥാര്‍ത്ഥ ചാമ്പ്യന്മാർ! സമ്മാനത്തുക ആർസിസിയിൽ കഴിയുന്ന റോഷന്റെ ചികിത്സയ്ക്ക് നൽകി ഫാത്തിമാപുരത്തെ കളിക്കാർ
അമ്മയ്ക്കെതിരെ പോക്സോ കേസ്, 83 ദിവസത്തെ ജയിൽവാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടു