
കണ്ണൂർ: കണ്ണൂർ പൊയിലൂരിൽ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ. കതിരൂർ മനോജിനെ കൊലപ്പെടുത്തിയ വാൾ തേച്ചു മിനുക്കി വച്ചിട്ടുണ്ടെന്നായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകരുടെ മുദ്രാവാക്യം. ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള യുവജന റാലിയിലാണ് കൊലവിളി ഉയർന്നത്. ഡിവൈഎഫ്ഐ നേതാക്കളടക്കം പങ്കെടുത്ത പരിപാടിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളി ഉണ്ടായത്.
കഴിഞ്ഞ ദിവസം പയ്യന്നൂരിൽ ബിജെപി പ്രവർത്തകർക്ക് മർദ്ദനമേറ്റതിന് പിന്നാലെ പൊയിലൂരിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിതോരണങ്ങൾ ബിജെപി പ്രവർത്തകർ നശിപ്പിച്ചിരുന്നു. ഇതാണ് ഡിവൈഎഫ്ഐ പ്രകോപനത്തിന് കാരണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam