ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

Published : Dec 08, 2025, 01:54 PM IST
MDMA arrest kollam

Synopsis

പരവൂർ പുതിയിടം മഹാദേവർ ക്ഷേത്രം കോട്ടപ്പുറം കര ദേവസ്വം പ്രസിഡണ്ട് ആണ് ശ്രീജിത്.

കൊല്ലം: ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റും സുഹൃത്തും എംഡി എം എ യുമായി പിടിയിലായി. കോട്ടപ്പുറം തൊടിയിൽ തെക്കേ വീട്ടിൽ ശ്രീജിത്ത് ( 37 ) മറന്റഴികത്ത് വിട്ടിൽ രഞ്ജിത്ത് ( 35 ) എന്നിവരാണ് കൊല്ലം ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 9.30 പൊഴിക്കര ചിപ്പ് പാലത്തിന് സമീപത്ത് നിന്നാണ് 1.5ഗ്രാം എംഡി എം എയുമായി പ്രതികളെ പിടികൂടിയത്. കൊല്ലം സിറ്റി ഡാൻസഫ് സംഘവും പരവൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരവൂർ പുതിയിടം മഹാദേവർ ക്ഷേത്രം കോട്ടപ്പുറം കര ദേവസ്വം പ്രസിഡണ്ട് ആണ് ശ്രീജിത്. സിറ്റി ഡാൻസഫ് എസ് ഐ സായിസേനൻ, പരവൂർ പൊലീസ് ഇൻസ്പെക്ടർ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് വിദഗ്ധമായി പ്രതികളെ പിടികൂടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ഇരട്ടകളുടെ അപൂർവ സംഗമം; എത്തിയത് കൂട്ടത്തിലൊരാളുടെ കുഞ്ഞിന്‍റെ നൂലുകെട്ടിന്
സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്