ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ നേതാവ്

Published : Dec 28, 2022, 09:11 AM IST
ആകാശ് തില്ലങ്കേരിക്ക്  ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ നേതാവ്

Synopsis

ക്വട്ടേഷൻ ലഹരിക്കടത്ത് സംഘത്തലവനായ ആകാശിനെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് തില്ലങ്കേരിയിൽ കഴിഞ്ഞ ജൂണിൽ ഡി വൈ എഫ് ഐ ജാഥ നടത്തിയിരുന്നു. 

കണ്ണൂര്‍: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനെന്ന് സി പി എം വിശേഷിപ്പിച്ച ആകാശ് തില്ലങ്കേരിക്ക്  ട്രോഫി സമ്മാനിച്ച് ഡി വൈ എഫ് ഐ നേതാവ്. ഡി വൈ എഫ് ഐ സംസ്ഥാന ജോ. സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ എം ഷാജറാണ് വിവാദത്തിലായത്. തില്ലങ്കേരിയിൽ നടന്ന ക്രിക്കറ്റ് മത്സരത്തിലെ സമ്മാനം നൽകാനാണ് ഡി വൈ എഫ് ഐ നേതാവ് ആകാശുമായി വേദി പങ്കിട്ടത്. ക്വട്ടേഷൻ ലഹരിക്കടത്ത് സംഘത്തലവനായ ആകാശിനെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് തില്ലങ്കേരിയിൽ കഴിഞ്ഞ ജൂണിൽ ഡി വൈ എഫ് ഐ ജാഥ നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് എം ഷാജർ നൽകിയ വിശദീകരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്തെ ഒരു ഖബര്‍ പരിസരത്ത് എന്നും ഒരു നായ എത്തും, മരണത്തിലും അന്നം നൽകിയ ആമിനുമ്മയെ മറക്കാത്ത അപൂര്‍വ്വ സ്നേഹം
23 കാരി ദശ്മി നാഗി, പിറവം ഭാഗത്ത് കറങ്ങി നടന്നത് യുവാക്കളേയും കൊളേജ് വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട്; എംഡിഎംഎയുമായി പിടിയിൽ