കോഴിക്കോട് ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു

Published : Nov 23, 2022, 09:00 AM IST
കോഴിക്കോട് ഡിവൈഎഫ്ഐ നേതാവിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു

Synopsis

കോഴിക്കോട് വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ കൂടിയാണ് ഷിബിൻ

കോഴിക്കോട്: ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ഇരുചക്ര വാഹനം തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ് ഷിബിന്റെ ബൈക്കാണ് തീയിട്ട് നശിപ്പിച്ചത്. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ് ഷിബിൻ. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ബൈക്കിന് തീയിട്ടത്. കെഎൽ 56 ഡി 3899 നമ്പർ ബൈക്കാണ് കത്തിനശിച്ചത്. വീടിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ബൈക്ക്. ആരാണ് കത്തിച്ചതെന്ന് വ്യക്തമല്ല. കോഴിക്കോട് വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ കൂടിയാണ് ഷിബിൻ. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു