
ആലപ്പുഴ: ലോക്ക്ഡൗണ്‍ മൂലം പട്ടിണിയിലാകുന്ന ജീവികള്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം പാലിച്ച് ഡിവൈഎഫ്ഐ. ആലപ്പുഴയിലെ വിവിധ കാവുകളില്‍ വസിക്കുന്ന കുരങ്ങന്മാര്‍ക്കാണ് ഡിവൈഎഫ്ഐ ഭക്ഷണം നല്‍കിയത്. ആലപ്പുഴ ജില്ലയിലെ വെൺമണി ശാർങക്കാവ് ദേവീക്ഷേത്രംത്തിലെ 300 ഓളം കുരങ്ങന്മാര്‍ക്കാണ് കഴിഞ്ഞ ദിവസം ഭക്ഷണം എത്തിച്ചത്.
ചെങ്ങന്നൂർ എംഎല്‍എ സജി ചെറിയാൻ, ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാപ്രസിഡന്‍റ് ജെയിംസ് ശാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ വെൺമണി ശാർങ്ങക്കാവ് ക്ഷേത്രത്തിലെ കുരങ്ങന്മാർക്ക് ഭക്ഷണം നൽകിയത്. വരും ദിവസങ്ങളിൽ പ്രാദേശിക യൂണിറ്റുകൾ ഭക്ഷണ വിതരണം തുടരും എന്നറിയിച്ചു. ഇലഞ്ഞിമേല്‍ വള്ളിക്കാവ് ക്ഷേത്രത്തിലെ കുരങ്ങുകള്‍ക്കും ഡിവൈഎഫ്ഐ ഭക്ഷണം എത്തിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam