
കൊല്ലം: കൊല്ലം (kollam) ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം (Earthquake). പത്തനാപുരം, പിറവന്തൂർ, പട്ടാഴി മേഖലകളിൽ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം ഉണ്ടായത്.
മേഖലയിൽ വലിയ ശബ്ദവും കേട്ടതായി നാട്ടുകാർ പറഞ്ഞു. 20 സെക്കന്റ് മുതൽ നാൽപ്പത് സെക്കൻഡ് വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam