കഷ്ടപ്പെട്ട് അച്ഛൻ വാങ്ങിയ സൈക്കിൾ മോഷണം പോയി, കണ്ണീരോടെ വിദ്യാർഥിനി; പുത്തൻ സൈക്കിൾ നൽകി പൊലീസ്

Published : Feb 23, 2025, 10:03 PM ISTUpdated : Mar 02, 2025, 12:15 AM IST
കഷ്ടപ്പെട്ട് അച്ഛൻ വാങ്ങിയ സൈക്കിൾ മോഷണം പോയി, കണ്ണീരോടെ വിദ്യാർഥിനി; പുത്തൻ സൈക്കിൾ നൽകി പൊലീസ്

Synopsis

നിർദ്ദന കുടുംബത്തിലെ രക്ഷിതാക്കൾ ഏറെ ബുദ്ധിമുട്ടി മകൾക്ക് വാങ്ങിയ സൈക്കിളാണ് മോഷണം പോയത്

എടത്വാ: ആപ്പുഴയിൽ മോഷ്ടാവ് കവർന്ന സൈക്കിളിന് പകരം വിദ്യാർത്ഥിനിക്ക് പുതിയ സൈക്കിൾ വാങ്ങി നൽകി എടത്വാ പൊലീസ് ഉദ്യോഗസ്ഥർ മാത്യകയായി. പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻ‍‍‍ഡറി സ്ക്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിനിയുടെ സൈക്കിളാണ് ഒരാഴ്ചയ്ക്ക് മുൻപ് മോഷ്ടാവ് കവർന്നത്. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററിലേറെ ദൂരം സ്കൂളിലേയ്ക്ക് സൈക്കിളിൽ സഞ്ചരിച്ചാണ് വിദ്യാർത്ഥിനി സ്കൂളിൽ എത്തിയിരുന്നത്. നിർദ്ദന കുടുംബത്തിലെ രക്ഷിതാക്കൾ ഏറെ ബുദ്ധിമുട്ടി മകൾക്ക് വാങ്ങിയ സൈക്കിളാണ് മോഷണം പോയത്.

എൻജിനിയറിംഗ് കോളേജിലെ ട്രേഡ് ഇൻസ്ട്രക്ടറുടെ കലാവിരുത്, തൃക്കുരട്ടി മഹാദേവർ ക്ഷേത്രത്തിലെ ഈ ഓലച്ചമയ വിസ്മയം

സൈക്കിൾ മോഷണം പോയതിനെ തുടർന്ന് വിദ്യാർത്ഥിനിയും മതാപിതാക്കളും എടത്വാ പൊലീസിൽ പരാതിപ്പെട്ടിരുന്നു. എടത്വാ പൊലീസിന്റെ നേതൃത്വത്തിൽ അന്വഷണം നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. വിദ്യാർഥി സ്കൂലിലേക്ക് നടന്ന് പോകുന്നതറിഞ്ഞ  എടത്വാ എസ് ഐ റിജോ പുതിയ സൈക്കിൾ വാങ്ങിക്കൊടുക്കാമെന്ന് പ്ലാനിട്ടു. തുടർന്ന് എട്വത്വാ സ്റ്റേഷൻ ഹൌസ് ഓഫീസർ  എം അൻവർ, എസ്ഐ രാജേഷ്, സിപിഒ ശ്രീരാജ് എന്നിവർ ചേർന്ന് വിദ്യാർത്ഥിനിക്ക് പുതിയ സൈക്കിൾ വാങ്ങി നൽകുകയായിരുന്നു. 

പുതിയ സൈക്കിൾ നൽകിയെങ്കിലും അന്വേഷണം തുടരുമെന്നും, സൈക്കിൾ മോഷ്ടാവിനെ പിടികൂടുമെന്നും പൊലീസ് ഉറപ്പു നൽകി. പുതിയ സൈക്കിൾ കിട്ടിയ സന്തോഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിദ്യാർത്ഥിനിയും കുടുംബവും നന്ദി പറഞ്ഞു. പുത്തൻ സൈക്കിൾ കിട്ടിയെങ്കിലും തന്‍റെ സൈക്കിൾ മോഷ്ടിച്ചയാളെ പിടികൂടുമെന്നും അച്ഛൻ വാങ്ങിത്തന്ന സൈക്കിൾ തിരിച്ചു കിട്ടുമെന്നുമുള്ള പ്രതീക്ഷയിലാണ് വിദ്യാർഥിനി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കോഴിക്കോട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മുക്കം കാരശ്ശേരിയില്‍ വീടിന്‍റെ ഓടിളക്കി 25 പവനോളം സ്വര്‍ണ്ണം കവര്‍ന്നു എന്നതാണ്. വീട്ടുകാര്‍ വിവാഹസല്‍ക്കാരത്തിന് പോയപ്പോഴാണ് സംഭവം. കാരശ്ശേരി കുമാരനെല്ലൂർ കൂടങ്ങര മുക്കിലെ ഷറീനയുടെ ഓടിട്ട ചെറിയ വീട്ടിലാണ് വലിയ മോഷണം നടന്നത്. ഇന്നലെ രാത്രി എട്ടു മണിക്കും 10 മണിക്കും ഇടയിലായിരുന്നു സംഭവം. ഈ സമയം വീട്ടുകാര്‍ സമീപത്തു തന്നെയുള്ള ബന്ധുവീട്ടില്‍ വിവാഹസല്‍ക്കാരത്തിന് പോയതായിരുന്നു. തിരിച്ചു വന്നപ്പോഴാണ് അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആളിറങ്ങാന്‍ പാകത്തില്‍ ഓടുകള്‍ മാറ്റിയ നിലയിലായിരുന്നു.  ഷെറീനയുടെ മകളുടെ 25 പവനോളം ആഭരണങ്ങളാണ് നഷ്ടമായത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം